ആരോപണങ്ങൾ നിഷേധിച്ച് ന്യൂസ് ക്ലിക്ക്; റെയ്ഡും അറസ്റ്റും ആസൂത്രിതം

ന്യൂഡൽഹി: ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം കൈപ്പറ്റിയെന്ന ആരോപണങ്ങൾ നിഷേധിച്ച് മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക്. ന്യൂസ് ക്ലിക്ക് സ്വതന്ത്ര മാധ്യമ സ്ഥാപനമാണ്. ചൈനീസ് താൽപര്യങ്ങൾക്ക് അനുസരിച്ച് വാർത്ത നൽകിയിട്ടില്ല. പ്രസിദ്ധീകരിച്ച ലേഖനങ്ങൾ പൊതുമധ്യത്തിലുണ്ടെന്നും ചൈനീസ് താൽപര്യമുള്ള ഒരു ലേഖനമോ, വീഡിയോയോ പൊലീസിന് ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അതുകൊണ്ട് നിലവിൽ നടന്ന റെയ്ഡ് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണെന്നും ന്യുസ് ക്ലിക്ക് ആരോപിച്ചു.

എഫ്.ഐ.ആറിന്റെ പകർപ്പോ കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിശദവിവരങ്ങളോ അധികൃതർ നൽകിയിട്ടില്ല. നടപടികൾ പാലിക്കാതെയാണ് ലാപ്പ്ടോപുകളും മൊബൈൽ ഫോണുകളും അടക്കം പിടിച്ചെടുത്തതെന്നും ന്യൂസ്‌ ക്ലിക്ക് അറിയിച്ചു. അതേസമയം ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്തയെ പൊലീസ് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ന് പുലർച്ചെയാണ് ഇരുവരെയും മജിസ്ട്രേറ്റിൻറെ വസതിയിൽ ഹാജരാക്കിയത്.

സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിർന്ന മാധ്യമപ്രവർത്തകരുടെ വീടുകളിൽ അടക്കം 30 കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയതിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് നടപടി. ഇതിൽ ഒമ്പതു പേർ വനിതകളാണ്. മൊബൈൽ ഫോൺ, ലാപ്ടോപ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഇവരിൽ പലരെയും കസ്റ്റഡിയിലെടുത്ത് സ്പെഷൽ സെൽ ആസ്ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്തത്.

Tags:    
News Summary - News click denies allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.