Posted On
date_range Updated On
date_range ഡൽഹിയിൽ ന്യൂസ് ചാനൽ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ
ന്യൂ ഡൽഹി : ഡൽഹി പാണ്ഡവ് നഗറിൽ ന്യൂസ് ചാനൽ ജീവനക്കാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആകാശ്ദീപ് ശുക്ല (31) ആണ് സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്തുനിന്ന് പൂട്ടിയ വാതിൽ ഫയർ ഫോഴ്‌സെത്തി തകർത്താണ് അകത്തേക്ക് പ്രവേശിക്കുന്നത് . ആത്മഹത്യയുടെ കാരണം വ്യക്തമല്ല. തിങ്കളാഴ്‌ച രാവിലെ ഫോണിൽ ലഭ്യമാകാത്തതിൽ നടത്തിയ തിരച്ചിലിലാണ് റൂമിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഇദ്ദേഹത്തിന്റെ ഭാര്യയുടെ മൊഴിയുടെയും പ്രാഥമിക തെളിവെടിപ്പിലും സംശയിക്കുന്ന തരത്തിലുള്ള ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.