ജയറാം രമേശ്

‘ചരിത്രം വളച്ചൊടിക്കുന്നവർക്ക്’ ഒരിക്കലും മായ്ച്ചുകളയാനാകില്ല അത്; ഇന്ദിരാഗാന്ധിക്ക് പട്ടേലിനോട് അതീവ ആദരവായിരുന്നു’: ജയറാം രമേശ്

ന്യൂഡൽഹി: സർദാർ വല്ലഭഭായ് പട്ടേലിനെക്കുറിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കുണ്ടായിരുന്ന അഗാധമായ ബഹുമാനം 'ചരിത്രം വളച്ചൊടിക്കുന്നവർക്ക്' ഒരിക്കലും മായ്ച്ചുകളയാനാകില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ശനിയാഴ്ച സർദാർ വല്ലഭഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികവും, ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനവും ആചരിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് എക്സിൽ കുറിപ്പ് പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും ഒരുപോലെ സ്വാധീനിച്ച അടിയുറച്ച ഇച്ഛാശക്തിയുള്ള രണ്ട് വ്യക്തികളാണ് പട്ടേലും ഇന്ദിരാഗാന്ധിയുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യ ശിൽപിയും രാജ്യത്തിന്റെ ഐക്യം യാഥാർഥ്യമാക്കിയ വ്യക്തിയുമാണ് പട്ടേൽ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന പട്ടേൽ, 560ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ജയറാം പോസ്റ്റിൽ വ്യക്തമാക്കി.

മറുവശത്ത്, ധീരയും രാജ്യത്തിന് നിർണായക സംഭാവനകൾ നൽകിയവളുമായ ഇന്ദിരാഗാന്ധി ഇന്ത്യയെ ആണവ-ബഹിരാകാശ ശക്തിയായി വളർത്തുന്നതിലും ഹരിതവിപ്ലവത്തിനും തുടക്കമിട്ടിരുന്നു. ഇന്ത്യയുടെ ആദ്യത്തെയും ഒരേയൊരു വനിതാ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി, 1984 ഒക്ടോബർ 31നാണ് ഡൽഹിയിൽ വെച്ച് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു കൊല്ലപ്പെട്ടതെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ഈ പ്രത്യേക ദിനത്തോടനുബന്ധിച്ച് 1947 നവംബറിലെ അപൂർവമായ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഏഷ്യൻ റീജ്യനൽ കോൺഗ്രസ് പ്രതിനിധികൾക്കായി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഒരുക്കിയ ചടങ്ങിനിടെ എടുത്തതായിരുന്നു ഈ ചിത്രം. ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ 30 വയസ്സുള്ള ഇന്ദിരാഗാന്ധി, 72 കാരനായ ഉപപ്രധാനമന്ത്രി സർദാർ വല്ലഭഭായ് പട്ടേലിനെ അഭിവാദ്യം ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ചിത്രത്തിലുണ്ട്. പട്ടേലിന്റെ ജന്മശതാബ്ദി വേളയിൽ ഇന്ദിരാഗാന്ധി അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത് ഹൃദയത്തിൽനിന്നാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാണിച്ചു.

Tags:    
News Summary - ‘History Tenders Can Never Erase It’: Jayaram Ramesh Recalls Indira Gandhi’s Deep Respect for Sardar Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.