മ്യാന്മർ സൈന്യവുമായി വ്യവസായ ബന്ധം; അദാനി​ കമ്പനിയെ നീക്കി ന്യൂയോർക്​ ഓഹരി വിപണി

വാഷിങ്​ടൺ: യാംഗോണിലെ തുറമുഖ നടത്തിപ്പിന്​ സൈനിക പിന്തുണയോടെയുള്ള മ്യാന്മർ എക്കണോമിക്​ കോർപറേഷന്​ 225 കോടി നൽകിയെന്ന​ ആരോപണ നിഴലിലുള്ള അദാനി ഗ്രൂപിനെ സൂചികയിൽനിന്ന്​ നീക്കി ന്യൂയോർക്​ ആസ്​ഥാനമായുളള എസ്​ ആന്‍റ്​ പി ഡോ ജോൺസ്​. അദാനിയുടെ അദാനി പോർട്​സ്​ ആന്‍റ്​ സ്​പെഷൽ എക്കണോമിക്​ സോണിനെയാണ്​ ഓഹരി സൂചികയിൽനിന്ന്​ നീക്കിയത്​. കഴിഞ്ഞ ഫെബ്രുവരിയിൽ ഭരണകൂടത്തെ പുറത്താക്കി അധികാരം പിടിച്ച മ്യാന്മർ സൈന്യം ആഴ്ചകളായി തുടരുന്ന കുരുതിക്കെതിരെ ആഗോള പ്രതിഷേധം ശക്​തമാണ്​.

ഭൂമി പാട്ടത്തിന്​ നൽകിയ ഇനത്തിൽ മൂന്നു കോടിയിലേറെ ഡോളർ (225 കോടിയിലേറെ രൂപ) അദാനി ഗ്രൂപ്​ മ്യാന്മർ എക്കണോമിക്​ സോണിന്​ നൽകിയതായി കഴിഞ്ഞ മാസമാണ്​ റിപ്പോർട്ട്​ പുറത്തുവന്നത്​. കോർപറേഷൻ യാംഗോണിൽ അനുവദിച്ച ഭൂമിയിൽ തുറമുഖ നിർമാണമാണ്​ പദ്ധതി.

സൂചികയിൽനിന്ന്​ നീക്കിയത്​ ഇന്ത്യയിലും അദാനി ഗ്രൂപിന്‍റെ ഓഹരികളെ ബാധിച്ചു. ചൊവ്വാഴ്ച രാവിലെ ബോംബെ ഓഹരി വിപണിയിൽ ഓഹരി വ്യാപാരം ആരംഭിച്ചയുടൻ കമ്പനിക്ക്​ 4.25 ശതമാനമാണ്​ ഇടിവു നേരിട്ടത്​. സംഭവത്തെ കുറിച്ച്​ അദാനി ഗ്രൂപ്​ പ്രതികരിച്ചിട്ടില്ല.

എന്നാൽ, പണം കൈമാറിയെന്ന വാർത്ത പുറത്തുവന്ന ഘട്ടത്തിൽ സൈനിക നേതൃത്വവുമായി വ്യവസായ ബന്ധം സ്​ഥാപിച്ചില്ലെന്ന്​ കമ്പനി പ്രതികരിച്ചിരുന്നു. പക്ഷേ, സൈനിക മേധാവി മിൻ ഓങ്​ ഹലയാങ്ങും അദാനി ​േപാർട്​സ്​ ചീഫ്​ എക്​സിക്യുട്ടീവ്​ കരൺ അദാനിയും തമ്മിൽ 2019ൽ കൂടിക്കാഴ്ച നടത്തിയതിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ അവകാശവാദത്തിന്‍റെ മുനയൊടിഞ്ഞു.

കഴിഞ്ഞ മാർച്ച്​ 25ന്​ മ്യാന്മർ എക്കണോമിക്​ കോർപറേഷനെതിരെ യു.എസ്​ ഉപരോധമേർപെടുത്തിയിരുന്നു. സൈന്യത്തിനു കീഴിലെ മറ്റു കമ്പനികൾക്കും ഉപരോധമേർപെടുത്തി. 2019ലെ യു.എൻ റിപ്പോർട്ടിലും മ്യാന്മർ സൈന്യവുമായി അദാനി ഗ്രൂപ്​ വ്യവസായ ബന്ധം സ്​ഥാപിച്ചതായി വ്യക്​തമാക്കിയിരുന്നു.

ഓങ്​ സാൻ സൂചിക്കു മേൽക്കൈയുള്ള നാഷനൽ ലീഗ്​ ​ഫോർ ​െഡമോക്രസി കഴിഞ്ഞ വർഷം പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയവുമായി അധികാരത്തിലേറിയ മ്യാന്മറിൽ കഴിഞ്ഞ ​െ​ഫബ്രുവരിയിലാണ്​ സൈന്യം അധികാരം പിടിക്കുന്നത്​. ഇതിനെതിരെ പ്രതിഷേധവുമായി തെരുവിലുള്ള ജനത്തെ അറുകൊല ചെയ്യുന്നതായാണ്​ ആരോപണം. 

Tags:    
News Summary - New York stock exchange removes Adani Ports from index due to links with Myanmar military

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.