അസദുദ്ദീൻ ഉവൈസി

ഇന്ത്യ വിഭജനത്തിന് കാരണം മുസ്‍ലിംക​ളെന്ന് എൻ‌.സി‌.ഇ.ആർ‌.ടിയുടെ പുതിയ പുസ്തകങ്ങൾ; സിലബസിൽ ഉൾപ്പെടുത്തരുതെന്ന് അസദുദ്ദീൻ ഉവൈസി

ഹൈദരബാദ്: എൻ‌.സി‌.ഇ.ആർ‌.ടിയുടെ പുതിയ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഹൈദരാബാദിൽ വൻ പ്രതിഷേധമാണ് നടക്കുന്നുന്നത്. ഇന്ത്യാ വിഭജനത്തിന് കാരണക്കാർ മുസ്‍ലിംകളാണെന്നാണ് ബി.ജെ.പി കുറ്റപ്പെടുത്തുന്നതെന്ന് എ‌.ഐ‌.എം‌.ഐ‌.എം(ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ) പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി ആരോപിച്ചു.

വിഭജനത്തിന് കാരണക്കാർ മുസ്‍ലിംകളല്ല, മറിച്ച് വീര സവർക്കറും മൗണ്ട് ബാറ്റണുമാണ് ഉത്തരവാദികളെന്ന് ഉവൈസി പറഞ്ഞു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ സംബന്ധിച്ച ഭാഗങ്ങൾ ചരിത്രപാഠപുസ്തകങ്ങളിൽനിന്ന് നീക്കിയതിന് എൻ‌.സി‌.ഇ.ആർ‌.ടിയെ അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂൾ പാഠ്യപദ്ധതിയിൽ പുതിയ എൻ.‌സി.ഇ‌.ആർ.‌ടി പുസ്തകങ്ങൾ പാഠ്യക്രമത്തിൽ ഉൾപ്പെടുത്തുന്നതിനെ ഭൂരിഭാഗം പേരും എതിർക്കുകയാണ്. എതിർക്കുന്നവരുടെ പേരുകളിൽ എ‌.ഐ‌.എം‌.ഐ‌.എം പ്രസിഡന്റ് ഉവൈസിയുടെ പേരും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എൻ.‌സി.ഇ‌.ആർ.‌ടി സിലബസ് മാറ്റിയതിന് പിറകിൽ ഭാരതീയ ജനത പാർട്ടിയുടെ തീരുമാനങ്ങളാണെന്ന് ഒവൈസി വിമർശിച്ചു. പുതിയ പുസ്തകത്തിൽ ഇന്ത്യ വിഭജനത്തിന് കാരണക്കാർ മുസ്‍ലിംകളാ​​ണെന്ന് കുറ്റപ്പെടുത്തുന്നതായി ഉവൈസി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.‘ബി.ജെ.പി എൻ.‌സി.ഇ.‌ആർ‌.ടിയുടെ സിലബസ് മാറ്റി. വിഭജനത്തിന് മുസ്‍ലിംകളെ കുറ്റപ്പെടുത്തി. വിഭജനത്തിന് ഞങ്ങൾ ഉത്തരവാദികളല്ല.’

വീര സവർക്കറാണ് സ്വതാന്ത്ര്യാനന്തരം ആദ്യമായി വിഭജനത്തിന്റെ വിത്തുകൾ പാകിയതും മുദ്രാവാക്യങ്ങൾ ഉയർത്തിയതും. മൗണ്ട് ബാറ്റണും അന്നത്തെ കോൺഗ്രസ് സർക്കാറിന്റെ തീരുമാനങ്ങളുമാണ് വിഭജനത്തിന് കാരണമായത്. പിന്നെങ്ങനെയാണ് മുസ്‍ലിംകൾ വിഭജനത്തിന് ഉത്തരവാദികളായത്?

അസദുദ്ദീൻ ഉവൈസി ചോദിക്കുന്നു, ‘നാഥുറാം ഗോഥ്സെ മഹാത്മാഗാന്ധിയെ എന്തിനാണ് കൊന്നത്? അവർ പുസ്തകത്തിൽ നിന്ന് നീക്കം ചെയ്തിതത് എന്തിനാണ്’എൻ.‌സി.ഇ.‌ആർ.‌ടിയുടെ പുതിയ സിലബസിലെ വിഭജനത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ, മുഹമ്മദാലി ജിന്ന, കോൺഗ്രസ് നേതൃത്വം, വൈസ്രോയി മൗണ്ട് ബാറ്റൺ എന്നിവരാണ് ഉത്തരവാദികളെന്ന് പറയുന്നു. ആഗസ്റ്റ് 17ന് അസം അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ നുമൽ മോമിൻ ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ രാഹുൽ ഗാന്ധിയെ ജിന്നയുടെ പുതിയ അവതാരം എന്ന് വിളിച്ചിരുന്നതായും ഉവൈസി പറഞ്ഞു.

Tags:    
News Summary - New NCERT books say Muslims are the reason for India's partition; Asaduddin Owaisi says it should not be included in the syllabus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.