കോവിഡ്​ ആശുപത്രിയിലെ പ്രവേശനം;​ മാനദണ്ഡങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്​

ന്യൂഡൽഹി: കോവിഡ്​ പോസിറ്റീവായവരെ മാത്രമല്ല​ ലക്ഷണങ്ങൾ ഉള്ളവരെയും ​ആശുപ്രതികളിൽ പ്രവേശിപ്പിക്കണമെന്ന്​ കേന്ദ്ര ആരോഗ്യ വകുപ്പ്​. രാജ്യത്ത്​ കോവിഡ് ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ്​ കോവിഡ്​ ചികിത്സാകേന്ദ്രങ്ങളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആരോഗ്യവകുപ്പ് പുതുക്കിയത്​​.

കോവിഡ് ബാധിതരായ എല്ലാ​ രോഗികൾക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ വേണ്ടിയാണ്​ മാർഗനിർദേശങ്ങൾ പുതുക്കിയതെന്ന്​ കേന്ദ്ര ആരോഗ്യവകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

സുപ്രധാന നിർദേശങ്ങൾ ഇവയാണ്: ​

  • കോവിഡ്​ ചികിത്സാകേന്ദ്രങ്ങളിൽ ഒരാളെ അഡ്​മിറ്റാക്കുന്നതിന്​ പോസിറ്റീവ്​ റിസൾട്ട്​ നിർബന്ധമില്ല.  കേവിഡ്​ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരീക്ഷണ വാർഡുകളിൽ പ്രവേശിപ്പിക്കുകയും ചികിത്സ ഉറപ്പാക്കുകയും വേണം.
  • ഒരു സാഹചര്യത്തിലും രോഗിക്ക്​ ചികിത്സ നിരസിക്കരുത്​. ഏത്​ പ്രദേശത്തുള്ള രോഗിക്കാണെങ്കിലും ​ഓക്​സിജൻ, അടിയന്തര മരുന്നുകൾ എന്നിവ ആശുപത്രികൾ ഉറപ്പാക്കണം.
  • ആശുപത്രി നിൽക്കുന്ന പരിധിക്കുള്ളിലെ താമസക്കാരനല്ലാത്തവർക്കും ചികിത്സ നൽകണം.
  • ഒരാൾക്ക്​ ചികിത്സ ആവശ്യമാണോ എന്നത്​ മാത്രമായിരിക്കണം ആശുപത്രികളിൽ പ്രവേശിപ്പിക്കാനുള്ള മാനദണ്ഡം. കിടത്തി ചികിത്സ ആവശ്യമില്ലാത്തവർ ആശുപത്രികളി​ലുണ്ടെങ്കിൽ അവരെ ഡിസ്​ചാർജ്​ ചെയ്​ത്​ വിടണം.

കോവിഡ് രോഗികളെ ചികിത്സിക്കുന്ന രാജ്യത്തെ സ്വകാര്യമേഖലയിലേതടക്കമുള്ള മുഴുവൻ ആശുപത്രികൾക്കും പുതുക്കിയ മാനദണ്ഡം ബാധകമാണെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു. 

ശനിയാഴ്​ച 4,01,078 പേർക്കാണ്​​ പുതുതായി രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    
News Summary - new guidelines to admission of covid 19 patients at covid facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.