താവർചന്ദ്​ ഗെഹ്​ലോട്ട്​ കർണാടക ഗവർണറായി ചുമതലയേറ്റു

ബംഗളൂരു: കർണാടകയുടെ 19ാം ഗവർണറായി മുൻ കേന്ദ്രമന്ത്രി താവർചന്ദ്​ ​ഗെഹ്​ലോട്ട്​ ചുമതലയേറ്റു. ഞായറാഴ്​ച രാവിലെ 10.30ന്​ രാജ്​ഭവനിലെ ഗ്ലാസ്​ ഹൗസിൽ നടന്ന ചടങ്ങിൽ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ അഭയ്​ ശ്രീനിവാസ ഒാഖ സത്യപ്രതിജ്​ഞ ചൊല്ലിക്കൊടുത്തു.

സ്​ഥാനമൊഴിഞ്ഞ ഗവർണർ വാജുഭായി വാല, മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ, എം.പിമാർ, എം.എൽ.എമാർ, മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവർ ചടങ്ങിൽ പ​െങ്കടുത്തു. രണ്ടാം മോദി മന്ത്രിസഭയിൽ സാമൂഹിക നീതി മന്ത്രിയായിരുന്ന താവർചന്ദിനെ മന്ത്രിസഭ പുനഃസംഘാടനത്തിൽ ഒഴിവാക്കിയാണ്​ കർണാടക ഗവർണറായി നിയമിച്ചത്​. 2006 മുതൽ 2014 വരെ കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറിയായിരുന്നു. 73 കാരനായ താവർചന്ദ്​ ​െഗഹ്​ലോട്ട്​ മധ്യപ്രദേശില ഉ​െജ്ജയിൻ സ്വദേശിയാണ്​.

Tags:    
News Summary - New Governor of Karnataka Tawarchand Gehlot sworn in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.