Photo Credit: Twitter/@srivatsayb

ഹരിയാനയിൽ കർഷകരുടെ 'റോഡ്​ റോക്കോ' പ്രതിഷേധം, റോഡുകൾ സ്​തംഭിച്ചു

ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെ ഹരിയാനയിൽ ശക്തമായ പ്രതിഷേധം. സംസ്​ഥാനത്ത്​ പ്രതിഷേധം ശക്തമായതോടെ സുരക്ഷ കർശനമാക്കി. 'റോഡ്​ റോക്കോ'(​ബ്ലോക്ക്​ ദ റോഡ്​) പ്രക്ഷോഭത്തിൻെറ ഭാഗമായി കർഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡുകൾ തടഞ്ഞു. സമീപ സംസ്​ഥാനങ്ങളിൽ പ്രതിഷേധം കനത്തതോടെ ഡൽഹിയിലും സുരക്ഷ വർധിപ്പിച്ചു.

റാലിയിൽ ട്രാക്​ടറുകളിലാ​യെത്തിയ കർഷകർ റോഡ് ഗതാഗതം തടയുകയായിരുന്നു. കാർഷിക ബില്ലുകൾക്കെതിരെ ​കൊടികളും ബാനറുകളും ഉയർത്തി മു​ദ്രാവാക്യം വിളിക്കുകയും ചെയ്​തു.

സാഹചര്യം നിയന്ത്രിക്കാൻ സംസ്​ഥാന പൊലീസ്​ എല്ലാ നടപടികളും സ്വീകരിച്ചതായി മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥനായ അഭിഷേക്​ ജോർവൽ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു. പ്രതിഷേധം കനക്കുന്നതോടെ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ സൗകര്യമൊരുക്കും. അംബാലയിൽ നിരവധി പൊലീസുകാരെ വിന്യസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്​സഭയിൽ പാസാക്കി വിട്ട ബിൽ ഞായറാഴ്​ച രാജ്യസഭയും പാസാക്കിയിരുന്നു. കാ​ർ​ഷി​കോ​ൽ​പ​ന്ന വ്യാ​പാ​ര പ്രോ​ത്സാ​ഹ​ന ബി​ൽ, ക​ർ​ഷ​ക ശാ​ക്തീ​ക​ര​ണ- വി​ല​സ്ഥി​ര​ത- കാ​ർ​ഷി​ക സേ​വ​ന ബി​ൽ, അ​വ​ശ്യ​സാ​ധ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ൽ എന്നിവയാണ്​ രാജ്യസഭയും കടന്നത്​. ശബ്​ദവോ​ട്ടോടെയാണ്​ രാജ്യസഭയിൽ ബിൽ പാസാക്കിയത്​. രാജ്യസഭയിൽ ബിൽ അവതരണം ആരംഭിച്ചതുമുതൽ നാടകീയ രംഗങ്ങളാണ്​ അരങ്ങേറിയത്​. പ്രതിപക്ഷപാർട്ടികൾ ബിൽ കീറിയെറിഞ്ഞ്​ പ്രതിഷേധിച്ചു. 


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.