ഗാന്ധി വിരുദ്ധ പരാമർശം: മാപ്പ്​ പറയില്ലെന്ന്​ അനന്ത്​ കുമാർ ഹെഗ്​ഡെ

ന്യൂഡൽഹി: രാഷ്​ട്ര പിതാവ്​ മഹാത്​മ ഗാന്ധിയെ കുറിച്ച്​ താൻ വിവാദ പരാമർശങ്ങളൊന്നും നടത്തിയിട്ടി​​ല്ലെന്നും അതിനാൽ ഇൗ വിഷയത്തിൽ മാപ്പ്​ പറയില്ലെന്നും ബി.ജെ.പി എം.പിയും മുൻ േകന്ദ്ര മന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെ.

‘ഗ ാന്ധിജിക്കെതിരായി ഞാൻ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. സ്വാതന്ത്ര്യ സമര​​ത്തെ കുറിച്ചുള്ള ചില വിലയിരുത്തലുക ൾ പങ്കുവെക്കുകയാണ്​ ചെയ്​തത്​. അതിനാൽ, മാപ്പ്​ പറയില്ല’- അദ്ദേഹം വ്യക്​തമാക്കി.

ഇന്ത്യയിൽ നടന്ന മുഴുവൻ സ്വാതന്ത്ര്യ സമര മുന്നേറ്റവും ബ്രിട്ടീഷുകാരുടെ പിന്തുണയോടെയും സമ്മതത്തോടെയുമാണ് നടന്നതെന്നും സ്വാതന്ത്ര്യ സമരം വലിയൊരു നാടകമാണെന്നുമായിരുന്നു അനന്ത് കുമാർ ഹെഗ്ഡെ ബംഗളൂരുവിൽ നടന്ന പൊതുപരിപാടിയിൽ ആരോപിച്ചത്. ഗാന്ധിയുടെ നിരാഹാര സത്യഗ്രഹങ്ങൾ നാടകമാണെന്നും മരണംവരെയുള്ള നിരാഹാര സത്യഗ്രഹം കൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതെന്ന കോൺഗ്രസുകാരുടെ അവകാശവാദം തെറ്റാണെന്നും ഹെഗ്ഡെ പറഞ്ഞു.

ഇതിൽ മാപ്പു പറയണമെന്ന്​ ബി​.ജെ.പി നേതൃത്വം അനന്ത്​ കുമാർ ഹെഗ്ഡെയോട്​ ആവശ്യപ്പെട്ടിരുന്നു. രാഷ്​ട്രപിതാവിനെ അപമാനിച്ച ഹെഗ്​ഡെക്കെതിരെ നടപടിയെടുക്കാത്ത ബി.ജെ.പി ഗോഡ്​സെയുടെ പാർട്ടിയാണെന്ന്​ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നാണ്​ കോൺഗ്രസ്​ ആരോപിക്കുന്നത്​.

Tags:    
News Summary - "Never Mentioned Gandhi" In Freedom Struggle Remark: BJP's Anantkumar Hedge -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.