നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി വിധി. വനഭൂമിയെന്ന് കാട്ടി 2013ലാണ് സർക്കാർ മിന്നമ്പാറ എസ്റ്റേറ്റ് ഏറ്റെടുത്തത്. രണ്ടാഴ്ചക്കുള്ളിൽ കെട്ടിടം ഉടമസ്ഥന് തിരിച്ചു കൊടുക്കണമെന്നും ഭൂമി അളന്നുതിട്ടപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. 

മുമ്പ് ഹൈകോടതിയും കെട്ടിടം തിരിച്ചു നൽകണമെന്ന് വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് സർക്കാറിനെതിരെ വിധി വന്നത്. 

Tags:    
News Summary - nelliyampathy estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.