ന്യൂഡൽഹി: 2024 ലെ നീറ്റ്-യു.ജി പ്രവേശന പരീക്ഷയിൽ അന്യായ മാർഗങ്ങൾ അവലംബിച്ചതിന് 14 പേരുടെ പ്രവേശനം ഒരു അധ്യയന വർഷത്തേക്ക് റദ്ദാക്കാനും ക്രമക്കേടിൽ പങ്കാളികളായ 26 എം.ബി.ബി.എസ് വിദ്യാർഥികളെ ഉടൻ സസ്പെൻഡ് ചെയ്യാനും ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) നിർദേശം. ഇതുസംബന്ധിച്ച് ഒന്നിലധികം ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി 42 പേരെ മൂന്ന് വർഷത്തേക്ക് പരീക്ഷ എഴുതുന്നതിൽനിന്ന് വിലക്കി.
2025, 2026 സെഷനുകളിലെ ഒമ്പതുപേർക്കും വിലക്കുണ്ട്. കേസുകൾ അന്വേഷിക്കുന്ന സി.ബി.ഐ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. തുടർനടപടികൾക്ക് ദേശീയ മെഡിക്കൽ കമീഷൻ അതത് മെഡിക്കൽ കോളജുകൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി. രാജ്യത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടാനായി നടത്തുന്ന ദേശീയ പരീക്ഷയാണ് നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.