നാഗ്പുർ: നീറ്റ് യു.ജി ചോദ്യേപപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നഗ്പുരിൽ രണ്ട് വിദ്യാർഥികളുടെ വീടുകളിൽ സി.ബി.ഐ പരിേശാധന നടത്തി. സ്വകാര്യ സെന്ററുകളിൽ പരിശീലനം നേടി ഈ വർഷം നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികളാണിവർ. സെൻട്രൽ അവന്യൂ, ഇത്വാരി പ്രദേശങ്ങളിലെ വീടുകളിൽ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്, കൈയെഴുത്ത് നോട്ടുകൾ, മറ്റു ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവ അന്വേഷണ സംഘം പിടിച്ചെടുത്തു.
പുണെയിൽ പ്രവർത്തിക്കുന്ന ശൃംഖല വഴി ചോർന്ന ചോദ്യപേപ്പറുകൾ ഈ വിദ്യാർഥികൾക്ക് ലഭിച്ചതായാണ് സംശയം. 15 ലക്ഷം രൂപ വരെ നൽകിയാണ് ഇവർ ചോദ്യപേപ്പർ സ്വന്തമാക്കിയത്. കേസിൽ നേരത്തേ അറസ്റ്റിലായ പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്യൂട്ടീഷൻ മനീഷ വാഗ്മറെ വഴിയാണ് വിദ്യാർഥികൾ റാക്കറ്റുമായി ബന്ധപ്പെട്ടതെന്നും സി.ബി.ഐ ഉദ്യോഗസ്ഥർ സംശയിക്കുന്നു. പുണെയിൽനിന്ന് അറസ്റ്റിലായ പ്രധാന പ്രതികളിലൊരാളായ കെമിസ്ട്രി ലെക്ചറർ പി.വി. കുൽക്കർണിയുമായും വിദ്യാർഥികൾക്ക് ബന്ധമുണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി, ജയ്പുർ, ഗുരുഗ്രാം, നാസിക്, പുബെ, ലാത്തൂർ, അഹല്യനഗർ എന്നിവിടങ്ങളിൽനിന്നായി ഇതിനകം 10 പേർ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.