തിരുവനന്തപുരം: ഇൗ വർഷത്തെ മെഡിക്കൽ/അനുബന്ധ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) രാജ്യത്താകെ 150 കേന്ദ്രങ്ങളിൽ തുടങ്ങി. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.
സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പേർ പരീക്ഷ എഴുതും. രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് പരീക്ഷ. 9.30 ഒാടെ വിദ്യാർഥികളെ പരീക്ഷാഹാളിൽ കയറ്റുന്നത് അവസാനിപ്പിച്ചു. പരിശോധനക്കുശേഷം രാവിലെ 7.30 മുതൽ ഹാളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. 9.30ന് ശേഷം എത്തുന്നവരെ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
നീറ്റ് ഫലം ജൂൺ അഞ്ചിനകം പ്രസിദ്ധീകരിക്കും. ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിറ്റ് കാർഡും പാസ്പോർട്ട് സൈസ് ഫോേട്ടായും മാത്രമേ പരീക്ഷാഹാളിൽ അനുവദിക്കൂ. ഇവ ഒഴികെ മറ്റ് വസ്തുക്കൾ പരീക്ഷാകേന്ദ്രത്തിൽ അനുവദിക്കില്ല. ഹാജർ പട്ടികയിൽ വിദ്യാർഥികൾ വിരലടയാളവും പതിക്കണം.
ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. വസ്ത്രത്തിൽ വലിയ ബട്ടൺ, ബാഡ്ജ്, ബ്രൂച്ച്, പൂവ് എന്നിവയൊന്നും പാടില്ല. ചെറിയ ഹീലുള്ള ചെരിപ്പുകളാണ് ധരിക്കേണ്ടത്. ഷൂസ് അനുവദിക്കില്ല. പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അനുമതിയുണ്ട്. ഇത്തരം വിദ്യാർഥികൾ പരിശോധനക്കായി ഒരു മണിക്കൂർ മുെമ്പങ്കിലും പരീക്ഷാകേന്ദ്രത്തിൽ എത്തണം. മൊബൈൽ ഫോൺ ഉൾപ്പെടെ ആശയ വിനിമയത്തിനുള്ള ഒരു ഉപകരണവും പരീക്ഷാ സെൻററിലേക്ക് കൊണ്ടുവരരുത്. ഇത് സൂക്ഷിക്കുന്നതിനാവശ്യമായ ഒരു സൗകര്യവും സെൻററുകളിൽ ഏർപ്പെടുത്തിയിട്ടില്ല. വെള്ളക്കുപ്പി, ജ്യോമെട്രി ബോക്സ്, പെൻസിൽ ബോക്സ്, ബെൽറ്റ്, തൊപ്പി, വാച്ച്, മറ്റ് ലോഹ ഉപകരണങ്ങൾ തുടങ്ങിയവയും അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.