നീറ്റ്​ പരീക്ഷയിലെ ആൾമാറാട്ടം: വിദ്യാർഥിയും പിതാവും റിമാൻഡിൽ

കോയമ്പത്തൂർ: നീറ്റ് ​പരീക്ഷയിൽ ആൾമാറാട്ടം നടത്തി മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർഥിയും പിതാവും മധുര സെൻട്രൽ ജയിലിൽ. ചെന്നൈ തണ്ടയാർപേട്ട തിരുവൊറ്റിയൂർ ദേശീയപാതയിലെ സ്വകാര്യ അപ്പാർട്​​മ​െൻറിൽ താമസിക്കുന്ന കെ.വി. ഉദിത ്​സൂര്യ (21), പിതാവ്​ ചെന്നൈ സ്​റ്റാൻലി ഗവ. മെഡിക്കൽ കോളജ്​ അസി. പ്രഫസർ ഡോ. കെ.എസ്​. വെങ്കടേഷ് ​(48) എന്നിവരെയാണ്​ തേ നി ജില്ല കോടതി 15 ദിവസത്തേക്ക്​ റിമാൻഡ്​ ചെയ്​തത്​. ഉദിത്​സൂര്യയുടെ മാതാവ്​ കയൽവിഴിയെ പൊലീസ്​ കസ്​റ്റഡിയിലെ ടുത്തെങ്കിലും കേസുമായി ബന്ധമില്ലെന്ന്​ മനസ്സിലായതിനാൽ വിട്ടയച്ചു.

ഏതുവിധേനയും മകനെ ഡോക്​ടറാക്കണമെന്ന മോഹമാണ്​ കുറ്റകൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്ന്​ ഡോ. വെങ്കടേശൻ പൊലീസിന്​ നൽകിയ മൊഴിയിൽ പറഞ്ഞു. നടപ്പുവർഷം ഉദിത്​സൂര്യയെ പോലെ തമിഴ്​നാട്ടിൽ മാത്രം ആറ്​ വിദ്യാർഥികൾ മെഡിക്കൽ പ്രവേശനം നേടിയിട്ടുണ്ടെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു.

ആൾമാറാട്ടം നടത്തി നീറ്റ്​ പരീക്ഷ എഴുതാൻ 20 ലക്ഷം രൂപയാണ്​ വെങ്കടേഷ്​ ​ൈകമാറിയത്​. ഇതി​​െൻറ സൂത്രധാരനായ സ്വകാര്യ നീറ്റ്​ പരീക്ഷ പരിശീലനകേന്ദ്രം നടത്തിപ്പുകാരനായ മലയാളി ജോർജ്​ ജോസഫിനെ തമിഴ്​നാട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​​ ചോദ്യം ചെയ്യുന്നുണ്ട്​. മുംബൈയിൽ ഉദിത്​സൂര്യക്ക്​ പകരം നീറ്റ്​ പരീക്ഷയെഴുതിയ വ്യക്തിയെ തേടി തമിഴ്​നാട്​ പൊലീസ്​ സംഘം മഹാരാഷ്​ട്രയിലേക്ക്​ തിരിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന്​ ​ഡോ. കെ.എസ്​. വെങ്കടേഷിനെ സർക്കാർ സർവിസിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​ത്​ ഉത്തരവായി.

പി.എസ്​.ജി മെഡിക്കൽ കോളജിൽ ആൾമാറാട്ടമില്ലെന്ന്​
കോയമ്പത്തൂർ: പി.എസ്​.ജി മെഡിക്കൽ കോളജിലെ രണ്ട്​ വിദ്യാർഥികൾ ആൾമാറാട്ടം നടത്തി നീറ്റ്​ പരീക്ഷ എഴുതിയിട്ടില്ലെന്ന്​ പരിശോധനയിൽ വ്യക്തമായതായും ഫോ​േട്ടാകളിലെ ചെറിയ വ്യത്യാസമാണ്​ സംശയത്തിനിടയാക്കിയതെന്നും തമിഴ്​നാട്​ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്​ടർ ഡോ. ആർ. നാരായണബാബു ചെന്നൈയിൽ അറിയിച്ചു. ആൾമാറാട്ടം പോലുള്ള പ്രശ്​നങ്ങൾ ഒഴിവാക്കുന്നതി​​െൻറ ഭാഗമായി അടുത്തവർഷം മുതൽ ബയോമെട്രിക് ​(വിരലടയാളം പതിക്കൽ) രീതി അവലംബിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Tags:    
News Summary - neet exam fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.