മലിനജലം: അണുബാധ മൂലം നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥി മരിച്ചു; 65ഓളം കുട്ടികൾ ആശുപത്രിയിൽ

ന്യൂഡൽഹി: മലിനജലം കുടിച്ച് നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥി മരിച്ചു. 65ഓളം വിദ്യാർഥികൾ ആശുപത്രിയിലായി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ജവഹർനഗറിലെ ഹോസ്റ്റലിലെ വിദ്യാർഥികളാണ് മലിനജലം കുടിച്ച് ആശുപത്രിയിലായത്.

വൈഭവ് റോയ് എന്ന വിദ്യാർഥിയാണ് മരിച്ചത്. കരളിലെ അണുബാധയാണ് വിദ്യാർഥിയുടെ മരണത്തിനിടയാക്കിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ശർദ്ദി, വയറുവേദന ലക്ഷണങ്ങളോടെ നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഭൂരിപക്ഷത്തിനും മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഹോസ്റ്റലുകളിലെ വെള്ളത്തിന്റെ നിലവാരം പശിരോധിക്കുമെന്ന് ഹെൽത്ത് ഓഫീസർ ജഗ്ദീഷ് സോനി അറിയിച്ചു. കുട്ടികൾക്കൊപ്പം ​പ്രദേശത്തെ മറ്റ് പലർക്കും അണുബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബ്രിജ് മോഹൻ ഭൈരവ നിർദേശിച്ചു.

Tags:    
News Summary - NEET aspirant dies, over 65 students in Kota unwell after consuming contaminated water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.