ബെയ്ജിങ്: ബാങ്ക് തട്ടിപ്പുകേസ് പ്രതി നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുള്ള ഇന്ത്യയുടെ അഭ്യർഥനയിൽ ഹോങ്കോങ്ങിന് തീരുമാനമെടുക്കാമെന്ന് ചൈന. പ്രാദേശികനിയമങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തിൽ ഹോങ്കോങ്ങിന് വിഷയത്തിൽ നിലപാടെടുക്കാം. ഹോങ്കോങ്ങിലെ ഭരണ സംവിധാനമായ സ്പെഷൽ അഡ്മിനിസ്ട്രേറ്റിവ് റീജ്യന് (എച്ച്.കെ.എസ്.എ.ആർ) മറ്റു രാഷ്ട്രങ്ങളുമായി ഇക്കാര്യത്തിൽ സഹകരിക്കാമെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ജെങ് ഷുവാങ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ത്യയുടെ അഭ്യർഥന ലഭിച്ചിട്ടുണ്ടെങ്കിൽ നിയമങ്ങൾ അനുസരിച്ച് അവർക്കു നടപടികൾ എടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങിലെ ഭരണ സംവിധാനമാണ് ഹോങ്കോങ് സ്പെഷൽ അഡ്മിനിസ്ട്രേറ്റിവ് റീജ്യൻ. നീരവ് മോദിയുടെ അറസ്റ്റിനുവേണ്ടി ഹോങ്കോങ് സർക്കാറിെൻറ സഹായം തേടുമെന്ന് കേന്ദ്രമന്ത്രി വി.കെ. സിങ് പാർലമെൻറിൽ പറഞ്ഞിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിലെ 13,000 കോടിയുടെ വായ്പ തിരിച്ചടക്കാതെ മുങ്ങിയ നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്നാണു വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.