ലോക്ക്​ഡൗണിന്​ ശേഷം എങ്ങനെയാകണമെന്ന പദ്ധതി തയാറാക്കണമെന്ന്​ പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്ക്​ഡൗണിന്​ ശേഷം രാജ്യം എങ്ങനെയായിരിക്കണമെന്ന കൃത്യമായ പദ്ധതി തയാറാക്കണമെന്ന്​ പ്രധാനമന്ത് രി ​നരേന്ദ്രമോദി. സംസ്​ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ്​ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്​.

ലോക്ക്​ ഡൗൺ കഴിയു​േമ്പാൾ പതിവുപോലുള്ള പ്രവർത്തനങ്ങളായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്​ഡൗണിനെ സംസ്​ഥാനങ്ങൾ ഗൗരവമായി തന്നെ കാണണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തണമെന്നും അ​ദ്ദേഹം പറഞ്ഞു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട നടപടികളായിരുന്നു പ്രധാന ചർച്ച. ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ നേതൃത്വത്തിലായിരുന്നു കോൺഫറൻസ്​. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങും കോൺഫറൻസിൽ പ​ങ്കെടുത്തു.

Tags:    
News Summary - Need Plan For Staggered Movement Of People After Lockdown Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.