പാക്​ സൈനിക മേധാവിയെ ഇന്ത്യ കരുതിയിരിക്കുക– ജനറൽ ബിക്രം സിങ്​

ന്യൂഡൽഹി: പാകിസ്​താ​െൻറ പുതിയ സൈനിക മേധാവിയായി നിയമികപ്പെട്ട ജനറൽ ഖമർ ജാവേദ്​ ബജ്​വയുടെ നീക്കങ്ങൾ ഇന്ത്യ കരുതിയിരിക്കണമെന്ന്​ ​മുൻ കരസേനാ മേധാവി ബിക്രം സിങ്​.  കോംഗോയിൽ യു.എൻ ദൗത്യത്തിനു വേണ്ടി  ത​െൻറ കീഴിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്​  ബജ്​വ. അദ്ദേഹം  മികച്ച പ്രകടനം കാഴ്​ചവെച്ച ശക്തനായ സേനാ ഉദ്യോഗസ്ഥനാണ്​. എന്നാൽ സ്വന്തം രാഷ്​ട്രത്തി​​െൻറ സൈനിക മേധാവിയായി എത്തു​േമ്പാൾ കാര്യങ്ങൾക്ക്​ മാറ്റമുണ്ടായേക്കാം.- ബിക്രം സിങ്​ പറഞ്ഞു.

യു.എൻ ദൗത്യത്തിൽ സാമാധാനമെന്ന ലക്ഷ്യത്തിന്​ വേണ്ടി പ്രവർത്തിക്കു​േമ്പാൾ ഉണ്ടായിരുന്ന സൗഹൃദം സ്വന്തം രാജ്യത്തിനു വേണ്ടി പ്രവർത്തിക്കു​േമ്പാൾ ഉണ്ടായെന്നു വരില്ല. കാരണം ​രാജ്യത്തി​െൻറ താൽപര്യങ്ങൾക്കാണ്​ അവിടെ മുൻതൂക്കമെന്നും അതിനാൽ ഇന്ത്യ സൂക്ഷ്​മത പാലിക്കണമെന്നും ബിക്രം സിങ്​ പറഞ്ഞു.

പാക്​ ആർമിയിൽ വൻ മാറ്റങ്ങളൊന്നും നിലവിൽ പ്രകടമല്ല. എങ്കിലും ഇന്ത്യ മുൻകരുതലോടെ നീങ്ങണമെന്ന്​ ബിക്രം സിങ്​ സൂചിപ്പിച്ചു.

ശനിയാഴ്​ചയാണ്​ ജാവേദ്​ ബജ്​വയെ പുതിയ സൈനിക മേധാവിയായി പ്രധാനമന്ത്രി നവാസ്​ ഷെരീഫ്​ നിയമിച്ചത്​. റഹീൽ അഹമദ്​ വിരമിച്ച  ഒഴി​വി​ലാണ്​ ബജ്​വ  ​സൈനികമേധാവിയായി നിയമിതനാകുന്നത്​.  
പാകിസ്​താൻ മിലട്ടറി അക്കാദമിയുടെ 62ാം കോഴ്​സിലൂടെയാണ്​ ബജ്​വ സൈന്യത്തിലേക്ക്​ എത്തിയത്​.1982ൽ പാകിസ്​താൻ ആർമിയുടെ സിന്ധ്​ റെജിമെൻറിലൂടെയായിരുന്ന അദേഹം ത​​െൻറ സൈനിക സേവനം ആരംഭിച്ചത്​. ആർമി ട്രയിനിങ്​ ആൻഡ്​ ഇവാലുവേഷ​െൻറ തലവനായും ബജ്​വ സേവനമനുഷ്​ടിച്ചിട്ടുണ്ട്​.

Tags:    
News Summary - Need To Be Careful Of New Pak General- Ex-Army Chief Bikram Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.