യോഗ പഠനത്തി​െൻറ ഭാഗമാക്കണമെന്ന്​ എൻ.സി.ഇ.ആർ.ടി

ന്യൂഡൽഹി: ആറാം ക്ലാസ്​ മുതൽ യോഗ പഠനത്തി​​​െൻറ ഭാഗമാക്കണമെന്ന്​ എൻ.സി.ഇ.ആർ.ടി. കായിക വിഭ്യാഭ്യാസ​ത്തേയും യോഗയേയും പ്രോൽസാഹിപ്പിക്കുന്നതിനായാണ്​ ഇത്തരമൊരു തീരുമാനമെടുത്തതെന്ന്​ എൻ.സി.ഇ.ആർ.ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കുലർ എൻ.സി.ഇ.ആർ.ടി സംസ്ഥാന സർക്കാറുകൾക്ക്​ കൈമാറി.

അതേ സമയം, യോഗയുമായി ബന്ധപ്പെട്ട്​ സി.ബി.എസ്​.ഇ സ്​കുളുകൾക്ക്​ എൻ.സി.ഇ.ആർ.ടി കർശന നിർദേശം നൽകിയെന്നാണ്​ വിവരം. എല്ലാ സ്​കുളുകളും ആരോഗ്യ വിദ്യാഭ്യാസം നിർബന്ധമായും കരിക്കുലത്തി​​​െൻറ ഉൾപ്പെടുത്തണമെന്നാണ്​ എൻ.സി.ഇ.ആർ.ടി നിർദേശം. ഇതി​​​െൻറ ഭാഗമായാണ്​ യോഗയും സ്​കുളുകളിലേക്ക്​ എത്തുന്നത്​.

യോഗയുടെ തിയറിയും പ്രാക്​ടിക്കലും വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണമെന്നാണ്​ എൻ.സി.ഇ.ആർ.ടി ആവശ്യപ്പെട്ടിരിക്കുന്നത്​. ഒരു പിരിയഡെങ്കിലും യോഗക്കായി മാറ്റിവെക്കണമെന്നും എൻ.സി.ഇ.ആർ.ടിയുടെ നിർദേശമുണ്ട്​.

Tags:    
News Summary - NCERT tells schools to introduce ‘yogic activities’ from Class 6-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.