18 യുദ്ധക്കപ്പലുകളിൽ വനിതകളെ നിയമിച്ച്​ നാവിക സേന

ന്യൂഡൽഹി: സമുദ്ര മേഖലയിലെ രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ നാവിക സേനക്ക് കഴിയുമെന്ന്​​​ പൂർണവിശ്വാസമുണ്ടെന്ന്​ നാവികസേന തലവൻ അഡ്​മിറൽ ആർ. ഹരികുമാർ. രാജ്യം നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത്​ കൂടുതൽ കമാൻഡുകൾ സ്​ഥാപിക്കാനാണ്​ സേനയുടെ തീരുമാനം. നിർദിഷ്​ട നാവിക കമാൻഡി​െൻറ വിശദാംശങ്ങൾ തയാറായിവരുകയാണെന്നും അടുത്ത വർഷത്തോടെ അതി​െൻറ അടിസ്ഥാന ഘടന പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാവികസേന ദിനത്തോടനുബന്ധിച്ച്​ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാന്നിധ്യം സൂക്ഷ്​മമായി നിരീക്ഷിച്ചുവരികയാണ്​. കോവിഡ്​ വ്യാപനവും വടക്കൻ അതിർത്തിയിലെ സാഹചര്യങ്ങളും ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്​. എങ്കിലും ഏത്​ വെല്ലുവിളിയെയും നേരിടാൻ സേന സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നാവിക സേനയുടെ ഏറ്റവും പ്രധാനപ്പെട്ട 18 യുദ്ധക്കപ്പലുകളിൽ 28 വനിത ഒാഫിസർമാരെ നിയമിച്ചുകഴിഞ്ഞു. വനിത ശാക്​തീകരണത്തി​െൻറ ഭാഗമായി സർക്കാറി​െൻറ അനുമതിയോടെ സേനയിൽ സ്​ത്രീകൾക്ക്​ കൂടുതൽ അവസരം നൽകാനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണ്​. നാഷനൽ ഡിഫൻസ്​ അക്കാദമയിൽ പുതിയ വനിത കാഡറ്റുകൾക്കുള്ള പരിശീലനം നടന്നുവരുന്നുണ്ടെന്നും സേന തലവൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Navy recruits women on 18 warships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.