ദേശീയ വന്യജീവി വാരം: ഹരിയാനയിലെ മൃഗശാലകളിൽ പ്രവേശനം സൗജന്യം

ചണ്ഡിഗഢ്: ദേശീയ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മൃഗശാലകളിൽ സൗജന്യ പ്രവേശനമനുവദിച്ച് ഹരിയാന സർക്കാർ. ഹരിയാനയിലെ ഭിവാനി, റോഹ്തക്, പിപ്ലി എന്നിവിടങ്ങളിലെ മൃഗശാലകളാണ് പൊതു ജനങ്ങൾക്കായി സൗജന്യമായി തുറന്ന് കൊടുക്കുന്നത്. ഒക്ടോബർ രണ്ട് മുതൽ എട്ട് വരെയാണ് രാജ്യവ്യാപകമായി ദേശീയ വന്യജീവി വാരം ആഘോഷിക്കുന്നത്.

വന്യജീവികളെ സംരക്ഷിക്കാൻ പൗരന്മാരിൽ അവബോധം ഉണ്ടാക്കുന്നതിനാണ് വന്യജീവി വാരം ആഘോഷിക്കുന്നതെന്ന് സർക്കാറിന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്‌ടോബർ ആറിന് യമുനാനഗറിലെ ഛച്‌റൗളിയിൽ നടക്കുന്ന പരിപാടിയിൽ വനം മന്ത്രി കൻവർ പാൽ മുഖ്യാതിഥിയായി പങ്കെടുക്കും. വിദ്യാർഥികൾക്കായി പ്രത്യേക പരിപാടികളും സർക്കാർ സംഘടിപ്പിക്കുന്നുണ്ട്. 

Tags:    
News Summary - National Wildlife Week: Free entry to zoos in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.