ദേശീയ ഷൂട്ടിങ്​ താരം സ്വയം ​വെടിയുതിർത്ത്​ ജീവനൊടുക്കി

മൊഹാലി: ദേശീയ ഷൂട്ടിങ്​ താരം നമൻവീർ സിങ്​ ബ്രാറിനെ മൊഹലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 29 വയസായിരുന്നു. നഗരത്തിലെ സെക്​ടർ 71ലെ വീട്ടിൽ വെച്ച്​ സ്വയം വെടിയുതിർത്ത്​ മരിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

പുലർച്ചെ 3.35നായിരുന്നു സംഭവം. വെടിയൊച്ച കേട്ട്​ ഓടിയെത്തിയ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കടുംകൈ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്ന്​ ബ്രാറിന്‍റെ കുടുംബം പറഞ്ഞു. സിവിൽ ആശുപത്രിയിൽ വെച്ച്​ പോസ്റ്റ്​മോർട്ടം നടത്തി.

പഞ്ചാബ്​ സർവകലാശാല വിദ്യാർഥിയായിരുന്ന ബ്രാർ അങ്കൂർ മിത്തൽ, അസ്​ഗർ ഹുസൈൻ ഖാൻ എന്നിവർക്കൊപ്പം 2015ൽ ദക്ഷിണകൊറിയയിലെ ഗ്വാങ്​ചുവിൽ നടന്ന ​ലോക യൂനിവേഴ്​സിറ്റി ഗെയിംസിൽ ഡബിൾ ട്രാപ്പിൽ വെങ്കലം സ്വന്തമാക്കിയിരുന്നു. അതേ വർഷം തന്നെ ആൾ ഇന്ത്യ യൂനിവേഴ്​സിറ്റി ഷൂട്ടിങ്​ ചാമ്പ്യൻഷിപ്പിൽ അദ്ദേഹം വെങ്കലം സ്വന്തമാക്കിയിരുന്നു.

പോളണ്ടിൽ നടന്ന എഫ്​.ഐ.എസ്​.യു ലോക യൂനിവേഴ്​സിറ്റി ഷൂട്ടിങ്​ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു അദ്ദേഹം. മാസ്​റ്റേഴ്​സ്​ മീറ്റ്​ ചാമ്പ്യൻഷിപിൽ സ്വർണം നേടിയ ബ്രാർ യുവ ഷൂട്ടർമാരുടെ കോച്ച്​ ആയി പ്രവർത്തിച്ച്​ വരികയായിരുന്നു.

Tags:    
News Summary - National shooter dies by suicide at Mohali residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.