??????????? ????? ??????? ?????? ???????????? ????????? ?.??. ???????? ?????????? ??????????????

ശരീഅത്ത്​ വ്യവഹാരങ്ങളിൽ കക്ഷിചേരും -ദേശീയ മുഫ്‌തി സംഗമം

ന്യൂഡൽഹി: ബാബരി മസ്‌ജിദ്‌ വിധിയുടെ പശ്ചാത്തലത്തിൽ വിവിധ മുഫ്തിമാരുടെ സംഗമം ന്യൂഡൽഹിയിൽ നടന്നു. കാന്തപുരം എ.പ ി. അബൂബക്കർ മുസ്‌ലിയാർ സംഗമത്തിൽ അധ്യക്ഷത വഹിച്ചു.

ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങളിൽ കക്ഷി ചേരാനും ശരീഅത്തി​​​െൻറ ഭദ്രത കാത്തുസൂക്ഷിക്കുന്ന വിധം നിയമപരമായ ഇടപെടലുകൾ നടത്താനും സംഗമം തീരുമാനിച്ചു. മുസ്‌ലിംകൾക്കിടയിൽ വർധിച്ചുവരുന്ന സ്വത്വഭീതി അകറ്റാനാവശ്യമായ മാർഗങ്ങൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുമായി മുഫ്തി പ്രതിനിധികൾ ചർച്ചനടത്തുമെന്ന്​ കാന്തപുരം പറഞ്ഞു.

ഡോ. ഗുലാം യഹ്‌യ അൻജും മിസ്ബാഹി ഉദ്‌ഘാടനം ചെയ്‌തു. മൗലാനാ ശിഹാബുദ്ദീൻ റിസ്‌വി, മുഫ്‌തി മുഹമ്മദ് റഈസുദ്ദീൻ നൂരി, മുഫ്‌തി അൽതാഫ് റസ, മൗലാനാ ഷൗക്കത്ത് അലി ബറകാത്തി, മൗലാന ഫാറൂഖ് ആലം റിസ്‌വി, മുഫ്തി അബ്​ദുൽ വാരിസ് മുറാദാബാദി, മൗലാനാ സയ്യിദ് ജാവേദ് നഖ്‌ഷബന്ദി, മുഫ്‌തി സാബിത് അൽ ഖാദിരി രാംപൂർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - national mufti conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.