​'ആരംഭ്​; നാഷനൽ ലീഡർഷിപ്പ് ക്യാമ്പിന് ഡൽഹിയിൽ തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കുട്ടികളുടെ സംഘടനയായ ജവഹർ ബാൽ മഞ്ചിന്റെ രണ്ട് ദിവസം നീണ്ട നാഷനൽ ക്യാമ്പിന് വെള്ളിയാഴ്ച ഡൽഹിയിൽ തുടക്കമായി. ‘ആരംഭ്’ ഡൽഹിയിലെ കോൺഗ്രസിന്റെ ദേശീയ ആസ്ഥാന മന്ദിരമായ ഇന്ദിര ഭവനിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട കുട്ടി പ്രതിനിധികളും ജവഹർ ബാൽ മഞ്ചിന്റെ കോ ഓർഡിനേറ്റർമാരായ ദേശീയ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളുമാണ് പങ്കെടുക്കുന്നത്.

ജവഹർ ബാൽ മഞ്ചിന്റെ ദേശീയ ലഹരി വിരുദ്ധ കാമ്പയിൻ നാഷനൽ ചെയർമാൻ ഡോ. ജി. വി ഹരി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി ആസ്ഥാന മന്ദിരം ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് ചത്രത്ത് മുഖ്യാതിഥിയായിരുന്നു.

ദേശീയ പ്രവർത്തക സമിതിയിൽ ഭാവി പ്രവർത്തനങ്ങളുടെ കൂടിയാലോചനയും വിവിധ സംസ്ഥാനങ്ങളുടെ റിപ്പോർട്ട് അവതരണവും നടന്നു.

ദേശീയ കോ ഓർഡിനേറ്റർ അഡ്വ. യോഗേഷ് ശർമ, ദേശീയ സമിതി അംഗങ്ങളായ ഗുഞ്ചൻ ശർമ, വൈശാഖ റിനിച്ച്, ടി.രാഹുൽ ത്വയ്യിബ് ഷാഹിദ് തുടങ്ങിയവർ സംസാരിച്ചു. കുട്ടി നേതാക്കൾക്ക് രാജ്യത്തിന്റെ പൈതൃകവും മതേതര ചരിത്രവും മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള സിറ്റി ടൂറും സംഘടിപ്പിച്ചു. 

Tags:    
News Summary - National Leadership Camp begins in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.