സായുധസേനയിൽ ‘നാരി ശക്തി’: ടെറിട്ടോറിയൽ ബറ്റാലിയനുകളിൽ വനിത കേഡറുകളെ ഉൾപ്പെടുത്താൻ ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: ടെറിട്ടോറിയൽ ആർമി ബറ്റാലിയനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വനിത കേഡറുകളെ ഉൾപ്പെടുത്തുന്നത് സൈന്യം പരിഗണിക്കുന്നുണ്ടെന്ന് ഞായറാഴ്ച വൃത്തങ്ങൾ അറിയിച്ചു. തുടക്കത്തിൽ അവരുടെ നിയമനം കുറച്ച് ബറ്റാലിയനുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന്യത്തിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

1948 ആഗസ്റ്റ് 18 ന് ടെറിട്ടോറിയൽ ആർമി ആക്ട് നിലവിൽ വന്നതോടെയാണ് നിലവിലെ രൂപത്തിൽ ടെറിട്ടോറിയൽ ആർമി നിലവിൽ വന്നത്. 1949 ഒക്ടോബർ 9 ന് ആദ്യത്തെ ഇന്ത്യൻ ഗവർണർ ജനറൽ സി. രാജഗോപാലാചാരിയാണ് ഇത് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. പൈലറ്റ് പദ്ധതിയായി ടെറിട്ടോറിയൽ ആർമി ബറ്റാലിയനുകളിലേക്ക് വനിത കേഡറുകളെ ഉൾപ്പെടുത്തുന്നത് സൈന്യം പരിഗണിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. ആദ്യം കുറച്ച് ബറ്റാലിയനുകളിലേക്കായി റിക്രൂട്ട്മെന്റ് പരിമിതപ്പെടുത്തും പിന്നീട് പ്രാരംഭ പ്രതികരണത്തെ അടിസ്ഥാനമാക്കി മറ്റ് ബറ്റാലിയനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും പറഞ്ഞു.

2022 മാർച്ചിൽ രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ, അന്നത്തെ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, സായുധ സേനയിൽ സ്ത്രീകൾക്ക് യുദ്ധത്തിൽ പ​ങ്കെടുക്കുന്നതിനുള്ള മാനസികാവസ്ഥയെ കുറിച്ച് പഠിക്കുകയാണെന്നും അത് അവലോകനം ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

നിലവിൽ, ഇന്ത്യൻ സൈന്യത്തിലെ സ്ത്രീകളെ 10 ശാഖകളിലും സേവനങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത്, കോർപ്സ് ഓഫ് എൻജിനീയേഴ്സ്, കോർപ്സ് ഓഫ് സിഗ്നൽസ്, ആർമി എയർ ഡിഫൻസ്, ആർമി സർവിസ് കോർപ്സ്, ആർമി ഓർഡനൻസ് കോർപ്സ്, കോർപ്സ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ്, ആർമി ഏവിയേഷൻ കോർപ്സ്, ഇന്റലിജൻസ് കോർപ്സ്, ജഡ്ജി അഡ്വക്കറ്റ് ജനറൽ ബ്രാഞ്ച്, ആർമി എജുക്കേഷൻ കോർപ്സ്, കൂടാതെ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവിസസും.’

പൗരന്മാരായ സൈനികരുടെ സൈന്യം എന്ന ആശയത്തിലാണ് ടെറിട്ടോറിയൽ ആർമി സ്ഥാപിതമായത്. സംഘടനാ ആവശ്യകതകൾ വർധിപ്പിക്കുന്നതിനൊപ്പം, ഇന്ത്യയിലെ കഴിവുള്ള സന്നദ്ധസേവനം നടത്തുന്ന പൗരന്മാർക്ക്, പ്രത്യേകിച്ച് സാധാരണ സൈന്യത്തിൽ ചേരാൻ പ്രായമായവർക്ക്, യൂനിഫോമിൽ രാജ്യത്തെ സേവിക്കാനുള്ള അവസരവും ടെറിട്ടോറിയൽ ആർമി നൽകുന്നു.

നിലവിൽ, ടെറിട്ടോറിയൽ ആർമിയിൽ ഏകദേശം 50,000 പേരുണ്ട്, ഇതിൽ റെയിൽവേ, ഐഒസി, ഒഎൻജിസി തുടങ്ങിയ 65 ഡിപ്പാർട്മെന്റൽ ടിഎ യൂനിറ്റുകളും ഇൻഫൻട്രി ബറ്റാലിയന്റെ (ടിഎ) നോൺ-ഡിപ്പാർട്മെന്റൽ ടിഎ യൂനിറ്റുകളും ഉൾപ്പെടുന്നു, ഇതിൽ ഹോം ആൻഡ് ഹെൽത്ത് ബറ്റാലിയനുകൾ, വിവിധ ഇൻഫൻട്രി റെജിമെന്റുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇക്കോളജിക്കൽ ബറ്റാലിയനുകൾ (ടിഎ), നിയന്ത്രണരേഖയിൽ മുള്ളുകൾ നിറഞ്ഞ ബാരിയറുകൾ പരിപാലിക്കുന്നതിനുള്ള എൻജിനീയർ റെജിമെന്റുകൾ (ടിഎ) എന്നിവ ഉൾപ്പെടുന്നു.

ടെറിട്ടോറിയൽ ആർമി യൂനിറ്റുകൾ 1962, 1965, 1971 വർഷങ്ങളിലെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ശ്രീലങ്കയിലെ ഓപറേഷൻ പവൻ, പഞ്ചാബിലെയും ജമ്മു കശ്മീരിലെയും ഓപറേഷൻ രക്ഷക്, വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഓപറേഷൻ റിനോ, ഓപറേഷൻ ബജ്‌രംഗ് എന്നിവയിലും "ടെറിയേഴ്‌സ്" സജീവമായി പങ്കെടുത്തു.

Tags:    
News Summary - 'Nari Shakti' in Armed Forces: Indian Army to induct women cadres in Territorial Battalions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.