ശിവന്‍റെ അനുഗ്രഹം കൊണ്ട് ഇന്ത്യക്കാരെ സേവിക്കാൻ സാധിച്ചു -മോദി 

കേദാർനാഥ്: ശിവന്‍റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് 125 കോടി വരുന്ന ഇന്ത്യക്കാരെ സേവിക്കാൻ സാധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസപരമായി ഇത് വലിയ ഉപാസനയാണ്. 2022ൽ വികസന ഇന്ത്യ എന്ന സ്വപ്നം കൈവരിക്കാൻ സാധിക്കുമെന്ന് കരുതുന്നതായും മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ പ്രശസ്തമായ കേദാർനാഥ് ക്ഷേത്രം സന്ദർശിച്ച ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.  

കേദാർനാഥിനെ പുനർനിർമിക്കാൻ ഉത്തരാഖണ്ഡ് സർക്കാറിന് കേന്ദ്രം എല്ലാ സഹായവും നൽകും. കേദാർനാഥ് തീർഥാടക സൗഹൃദ കേന്ദ്രമാക്കും. പാരമ്പര്യ മൂല്യങ്ങൾ നിലനിർത്തി കൊണ്ടു തന്നെ തീർഥാടക കേന്ദ്രത്തിൽ പുത്തൻ വികസന ശൈലി നടപ്പാക്കും. ഉത്തരാഖണ്ഡിൽ ജൈവ കൃഷി മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. 

മോശം പരിസ്ഥിതി രാജ്യത്തിന്‍റെ വികസനത്തിന് വിഘാതമാണ്. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പരിസ്ഥിതി സംരക്ഷിക്കുക വഴി നാം തന്നെയാണ് സംരക്ഷിക്കപ്പെടുക. ശൗചാലയങ്ങൾ രാജ്യത്തിന്‍റെ വികസനത്തിന് മുഖ്യ പങ്ക് വഹിക്കുന്നതായും മോദി പറഞ്ഞു. 

ഉത്തരാഖണ്ഡിൽ 2013ലുണ്ടായ പ്രളയം വളരെ ദുഃഖകരം  തന്നെ. ഈ സമയത്ത് താൻ പ്രധാനമന്ത്രിയായിരുന്നില്ല, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ ആഗ്രഹിച്ചെങ്കിലും യു.പി.എ സർക്കാർ നിരാകരിക്കുകയായിരുന്നുവെന്നും മോദി ആരോപിച്ചു.  

Tags:    
News Summary - Narendra Modi in Kedarnath Visit -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.