യാംേഗാൻ: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്മറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ സഫർ സ്ഥാപിച്ച ദർഗയും 2500 വർഷം പഴക്കമുള്ള ബുദ്ധക്ഷേത്രമായ ശ്വേതഗൺ പഗോഡയും കാളിബാരി ക്ഷേത്രവും സന്ദർശിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങി. ദർഗയിലെത്തിയ മോദി അവിടെ പുഷ്പാർച്ചന നടത്തി. 1987ൽ ബ്രിട്ടീഷുകാരാൽ നാടുകടത്തപ്പെട്ട കവിയും കലാകാരനുമായിരുന്ന ബഹാദൂർ ഷാ സ്ഥാപിച്ച ദർഗയുടെ പശ്ചാത്തലത്തിലുള്ള തെൻറ ചിത്രം മോദി ട്വീറ്റ് ചെയ്തു.
ബുദ്ധെൻറ മുടിയും ശരീരാവശിഷ്ടങ്ങളുമുണ്ടെന്ന് കരുതുന്ന ശ്വേതഗൺ പഗോഡയിലെത്തിയ മോദി ക്ഷേത്രപരിസരത്ത് സന്ദർശനത്തിെൻറ ഒാർമക്കായി ബോധിവൃക്ഷത്തൈ നട്ടു.
സ്വർണവും രത്നങ്ങളും കൊണ്ട് നിർമിച്ച പഗോഡ സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്നും കാളിബാരി ക്ഷേത്രത്തിൽ പൂജ നടത്താനായത് അനുഗ്രഹമായി കരുതുന്നെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
തുടർന്ന് മ്യാന്മറിലെ പ്രസിദ്ധമായ ബോങ്കിയോക് ഒാങ്സാൻ മ്യൂസിയവും പ്രധാനമന്ത്രി സന്ദർശിച്ചു. സ്റ്റേറ്റ് കൗൺസിലറും ജനാധിപത്യ നേതാവുമായ ഓങ്സാൻ സൂചിയും ഇവിടങ്ങളിൽ മോദിയെ അനുഗമിച്ചു. ചൊവ്വാഴ്ചയാണ് മോദി മ്യാന്മറിലെത്തിയത്. മ്യാന്മറില് മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.