കോവിഡ്​-19: ഹോളി ആഘോഷിക്കില്ലെന്ന്​ മോദി

ന്യൂഡൽഹി: കോവിഡ്​-19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ ഹോളി ആഘോഷിക്കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ്​ മോദി ഇക്കാര്യം അറിയിച്ചത്​.

കോവിഡ്​-19യുടെ പശ്​ചാത്തലത്തിൽ ആളുകൾ ഒരുമിച്ച്​ കൂടുന്നത്​ പരമാവധി ഒഴിവാക്കണമെന്ന്​ ആരോഗ്യപ്രവർത്തകരുടെ നിർദേശമുണ്ട്​. ഈ വർഷം ഒരു ഹോളി പരിപാടിയിലും താൻ പ​ങ്കെടുക്കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.

ഇറ്റലിയിൽ നിന്നെത്തിയ 15 വിനോദസഞ്ചാരികൾക്ക്​ കോവിഡ്​-19 സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിലെ ഐ.ടി.ബി.പി ക്യാമ്പിൽ കഴിയുന്നവർക്കാണ്​ കൊറോണ ബാധയുള്ളതായി സംശയിക്കുന്നത്​.

Tags:    
News Summary - Narendra modi on covid-19-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.