ന്യൂഡൽഹി: തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്നവരിൽ രണ്ടാം സ്ഥാനത്തെത്തി നരേന്ദ്ര മോദി. ഇന്ദിര ഗാന്ധിയാണ് ഇതിന് മുമ്പ് രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത്. പ്രധാനമന്ത്രി പദവിയിൽ മോദി ഇന്ന് 4,078 ദിവസം പൂർത്തിയാക്കും. 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ തുടർച്ചയായി 4,077 ദിവസമാണ് ഇന്ദിര ഗാന്ധി പ്രധാനമന്ത്രി പദവിയിൽ ഉണ്ടായിരുന്നത്.
രാജ്യത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്നത് ജവഹർലാൽ നെഹ്‌റുവാണ്. മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിങ് ആണ്. 2014ലാണ് ഇന്ത്യയിലെ 14ാമത് പ്രധാനമന്ത്രിയാകുന്നത്.
പ്രധാനമന്ത്രിയായവരില്‍ സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെയാളും ഏറ്റവും കൂടുതല്‍ കാലം പദവി വഹിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയുമാണ് മോദി. 2001 മുതൽ 2014 വരെയുള്ള 12.5 വർഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.