ന്യൂഡൽഹി: മോദിയുടെ ആൻഡ്രോയ്​ഡ്​ ആപ്ലിക്കേഷൻ ഉപയോക്​താക്കളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്​. യു.എസിലുള്ള ക്ലെവർ ടാപ്​ എന്ന കമ്പനിക്കാണ്​ വിവരങ്ങൾ അനധികൃതമായി കൈമാറുന്നതെന്നും ഫ്രാൻസിലെ സുരക്ഷാ റിസേർച്ചറായ എലിയട്ട്​ ആ​ൽഡേഴ്​സൻ വെളിപ്പെടുത്തി. ട്വിറ്ററിലാണ്​ ആൽഡേഴ്​സൺ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്​.

മോദിയുടെ ആപ്പിൽ ലോഗിൻ ചെയ്യു​േമ്പാൾ ഉപയോക്​താക്കളുടെ ഉപകരണ വിവരങ്ങളും ഒപ്പം സ്വകാര്യ വിവരങ്ങളും in.wzrkt.com എന്ന ഡൊമൈനിലേക്ക്​  കൈമാറുന്നുവെന്ന്​​ ആൽഡേഴ്​സൻ വാദിക്കുന്നു. ഒാപറേറ്റിങ് സോഫ്​റ്റ്​വയർ, നെറ്റ്​വർക്​ ടൈപ്പ്​, കാരിയർ തുടങ്ങിയ ഡിവൈസ്​ വിവരങ്ങളും ഇ-മെയിൽ, ഫോ​േട്ടാ, വയസ്സ്​,  പേര്​ തുടങ്ങിയ ​വ്യക്​തിഗത വിവരങ്ങളുമാണ്​ അമേരിക്കൻ കമ്പനിക്ക്​ കൈമാറുന്നത്​.

ജി-ഡാറ്റ എന്ന കമ്പനിയുടെ കീഴിലുള്ള സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന ഒരു ലിങ്കാണ് in.wzrkt.com.​ ഗോ ഡാഡി എന്ന്​ പേര്​ നൽകിയിരിക്കുന്നയാളാണ്​ വെബ്​സൈറ്റ്​ ഹോസ്​റ്റ്​ ചെയ്തിരിക്കുന്നതെന്നും അയാളുടെ മറ്റ്​ വിവരങ്ങൾ ലഭ്യമല്ലെന്നും ആൽഡേഴ്​സൻ കൂട്ടിച്ചേർത്തു.​

Tags:    
News Summary - Narendra Modi Android app sharing personal info of users without consent Researcher-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.