ന്യൂഡൽഹി: ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന്റെ ചില പ്രധാന വരികൾ ബോധപൂർവം 1937ൽ ഒഴിവാക്കിയത് വിഭജനത്തിന്റെ വിത്ത് പാകിയെന്നും വിഭജന മനോഭാവം ഇപ്പോഴും രാജ്യത്തിന് വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്ദേമാതരത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മോദി.
ശത്രുക്കൾ ഭീകരത ഉപയോഗിച്ച് നാടിനെ ആക്രമിക്കാൻ തുനിഞ്ഞപ്പോൾ ദുർഗയുടെ രൂപം എങ്ങനെ സ്വീകരിക്കണമെന്ന് ഇന്ത്യക്ക് അറിയാമെന്ന് ലോകം കണ്ടുവെന്ന് ഓപറേഷൻ സിന്ദൂർ പരാമർശിച്ച് മോദി പറഞ്ഞു. ഇന്ദിര ഗാന്ധി ഇന്ദോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മോദി സ്റ്റാമ്പും നാണയവും പുറത്തിറക്കി. 1937ൽ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ വന്ദേമാതരം വെട്ടിച്ചുരുക്കിയ ശേഷമാണ് ദേശീയ ഗാനമായി സ്വീകരിച്ചതെന്ന് ബി.ജെ.പി ഇന്നലെ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.