ഓറംഗാബാദ്: കോവിഡിൽ രാജ്യം വലയുന്ന കാലത്ത് മാതൃകപരമായ തീരുമാനവുമായി നന്ദഡിലെ സച് കങ് ഹസൂർ സാഹിബ് ഗുരുദ്വാര. കഴിഞ്ഞ 50 വർഷമായി ഗുരുദ്വാരക്ക് ലഭിച്ച സ്വർണമടക്കമുള്ള മുഴുവൻ സംഭാവനകളും സൂപ്പർ സ്പ്യഷ്യാലിറ്റി ആശുപത്രി, മെഡിക്കൽ കോളജ് എന്നിവ നിർമിക്കാനായി നൽകുമെന്നാണ് പുറത്തുവരുന്ന വിവരം.
ഗുരുദ്വാരയിലെ മുതിർന്ന പുരോഹിതൻ കുൽവന്ത് സിങാണ് (ബാബാജി) നിർദേശം മുന്നോട്ടുവെച്ചത്. ബോർഡിൻറ അംഗീകാരം കൂടി ലഭിച്ചാൽ നടപടികൾ ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബാബാജി മുംബൈയിൽ കഴിഞ്ഞ വർഷം ചികിത്സയിൽ കഴിഞ്ഞപ്പോഴാണ് ഇത്തരമൊരാശയം ഉദിച്ചതെന്നാണ് വിശദീകരണം.
നന്ദഡിലോ ഓറംഗാബാദിലോ ആകും ആശുപത്രി സ്ഥാപിക്കുക. ഇതുവഴി വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലേക്കും മുംബൈയിലേക്കും പോകുന്ന ആളുകളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാകും. ക്രിക്കറ്റ് താരം ഹർഭജൻ സിങ് അടക്കമുള്ള നിരവധി പേർ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.