ഗുരുഗ്രാം: പെൺകുട്ടി ഇൻസ്റ്റഗ്രാമിലിട്ട ‘മീ ടൂ’ പോസ്റ്റിൽ പേര് പരാമർശിച്ചതിൽ മനം നൊന്ത് ഗുരുഗ്രാമിൽ 14കാരൻ ആത്മഹത്യ ചെയ്തു. താമസിക്കുന്ന അപ്പാർട്ട്മെൻറിെൻറ 11ാം നിലയിൽ നിന്ന് ചാടുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
പെൺകുട്ടികളുടെ ദൃശ്യങ്ങളും മറ്റും പങ്കു വെക്കുകയും ബലാത്സംഗത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ‘ബോയ്സ് ലോക്കർ റൂം’ എന്ന ഇൻസ്റ്റഗ്രാം പേജിനെ കുറിച്ചുള്ള വാർത്തകൾ വൈറലായതിെൻറ പശ്ചാത്തലത്തിലായിരുന്നു പെൺകുട്ടിയുടെ ‘മീ ടൂ’ പോസ്റ്റ്. രണ്ട് വർഷം മുമ്പ് 14കാരൻ തന്നെ ഉപദ്രവിച്ചെന്നും ഇതുവരെ സംഭവം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നുവെന്നും ആൺകുട്ടിയുടെ പേരു വിവരങ്ങൾ ഉൾപ്പെടെ പരാമർശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. എന്നാൽ പൊലീസ് ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ച് 14കാരെൻറ ഫോണിലേക്ക് സുഹൃത്തുക്കൾ അയച്ച സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യക്ക് തൊട്ടടുത്ത കെട്ടിടത്തിലുണ്ടായിരുന്ന അടുത്ത സുഹൃത്ത് ദൃക്സാക്ഷിയായിരുന്നു.
എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിച്ചെന്ന ഗാർഡുമാർ കാണുന്നത് കൗമാരക്കാരൻ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ‘മീ ടൂ’ പോസ്റ്റിട്ട പെൺകുട്ടിയടക്കമുള്ള സുഹൃത്തുക്കളേയും പോസ്റ്റിന് കമൻറിട്ടവരേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.