ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ വർഷം ജയിൽ മോചിതയായ നളിനി ശ്രീഹരൻ ഭര്‍ത്താവ് മുരുകനെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ തമിഴ്നാട് സര്‍ക്കാരിനും തിരുചിറപ്പള്ളി കലക്ടര്‍ക്കും മദ്രാസ് ഹൈകോടതി നോട്ടീസ് അയച്ചു.
ജസ്റ്റീസ് എന്‍. ശേഷസായി ആണ് ചെന്നൈയിലെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസര്‍ (എഫ്ആര്‍ആര്‍ഒ), പബ്ലിക് സെക്രട്ടറി, തിരുച്ചിറപ്പള്ളി കലക്ര് എന്നിവര്‍ക്ക് നോട്ടീസയച്ചത്. ഈ വിഷയത്തില്‍ ആറ് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഹൈകോടതി അറിയിച്ചു.
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളാണ് കഴിഞ്ഞ വര്‍ഷം ജയില്‍ മോചിതരായത്. നളിനി, മുരുകന്, ശാന്തന്, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചത്.
നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന് എന്ന മുരുകന് മറ്റു പ്രതികളായ ശാന്തന്, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്. നിലവില്‍ തിരുച്ചിരപ്പള്ളിയിലെ അഭയാര്‍ഥി കേന്ദ്രത്തിലാണ് മുരുകനുള്ളത്. സ്വന്തം രാജ്യത്തേക്ക് നാടുകടത്തുന്നതുവരെ മുരുകനെശ്രീലങ്കന് അഭയാര്‍ഥി ക്യാമ്പില്‍ തടങ്കലില്‍ വയ്ക്കാന്‍ 2022 നവംബര്‍ 11-ന് എഫ്ആര്‍ആര്‍ഒ ഉത്തരവിട്ടിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ
അറസ്റ്റിലാകുമ്പോൾ നളിനി ഗർഭിണിയായിരുന്നു. 1992 ഡിസംബർ 19 ന് ചെങ്കൽപ്പാട്ട് സബ്ജയിലിൽ തടവിലായിരിക്കെ മകൾ ജനിച്ചു. മകൾ ഇപ്പോൾ വിവാഹിതയായി ഭർത്താവിനും കുട്ടിക്കുമൊപ്പം ലണ്ടനിൽ താമസിക്കുകയാണ്. മകളോടൊപ്പം യുകെയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് നളിനി പറഞ്ഞു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.