Posted On
date_range Updated On
date_range നജീബിെൻറ തിരോധാനം: ഫോറൻസിക് ലാബ് അശ്രദ്ധയെ വിമർശിച്ച് ഹൈകോടതി
ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി നജീബിെൻറ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെന്ന് സംശയിക്കപ്പെടുന്ന ഒമ്പത് വിദ്യാർഥികളുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുന്നതിൽ ചണ്ഡിഗഢിലെ ഫോറൻസിക് ലബോറട്ടറി അശ്രദ്ധ കാണിച്ചതായി ഡൽഹി ഹൈകോടതി. ഏപ്രിൽ 30ന് മുമ്പ് പരിശോധന പൂർത്തിയാക്കിയില്ലെങ്കിൽ ലബോറട്ടറി അധികൃതർ നേരിട്ട് ഹാജരാകണമെന്ന് േകാടതി നിർദേശിച്ചിട്ടുണ്ട്. പരിശോധന പൂർത്തിയാക്കി മാർച്ച് 19ന് മുമ്പ് സി.ബി.െഎക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി െഫബ്രുവരിയിൽ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.