നജീബ് കേസ് അവസാനിപ്പിക്കൽ നീതിയുടെ ചോദ്യങ്ങളോടുള്ള വെല്ലുവിളി -എസ്.ഐ.ഒ

ന്യൂഡൽഹി: എ.ബി.വി.പി നേതാക്കളുടെ ആക്രമണത്തെത്തുടർന്ന് ഒമ്പതു വർഷം മുമ്പ് ഹോസ്റ്റലിൽനിന്ന് കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബ് അഹ്മദിന്റെ കേസ് അവസാനിപ്പിച്ച് സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച കോടതി തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഇത് തികഞ്ഞ അനീതിയാണെന്നും എസ്‌.ഐ.ഒ.

ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടരുന്ന പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ അവകാശ നിഷേധത്തിന്റെയും വിവേചനങ്ങളുടെയും ഏറ്റവും പ്രധാന ഉദാഹരണമാണ് നീതി നിഷേധിക്കപ്പെട്ട നജീബ്. കുറ്റക്കാരെ വെറുതെ വിടുകയും നജീബിനെ കുറ്റവാളിയായി ചിത്രീകരിക്കാനുമാണ് പൊലീസും മാധ്യമങ്ങളും ശ്രമിച്ചത്. ഇരകളെ വേട്ടയാടുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചത്.

അന്വേഷണം അവസാനിപ്പിക്കുന്നതിലൂടെ, സി.ബി.ഐക്ക് പലതും സംരക്ഷിക്കേണ്ടതുണ്ടെന്നത് വ്യക്തമാണ്. രാജ്യത്തെ മുൻനിര അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ ക്രൂരമായ നടപടിയാണിത്. നജീബിനെ കണ്ടെത്താൻ എസ്.ഐ.ഒ സമര രംഗത്ത് തുടരും.

അന്യായമായി കേസ് അവസാനിപ്പിച്ച നടപടിയെ നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്യും. നജീബിന്റെ കുടുംബവുമായി കൂടിയാലോചിച്ച് കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും എസ്.ഐ.ഒ ദേശീയ സെക്രട്ടറി ത്വൽഹ മന്നാൻ അറിയിച്ചു.

Tags:    
News Summary - Najeeb Ahmed missing case closure challenges justice - SIO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.