Posted On
date_range Updated On
date_range നജീബിനായി ജെ.എന്‍.യുവില്‍ പരിശോധന തുടരുന്നു
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെ.എന്‍.യു) നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിന് വേണ്ടി കാമ്പസില്‍ അന്വേഷണ സംഘം പരിശോധന തുടരുന്നു.
600 പൊലീസുകാരും 12 പൊലീസ് നായകളുമായി കാടിളക്കി പരിശോധന നടത്തിയിട്ടും തുമ്പൊന്നും ലഭിച്ചിട്ടില്ല. അതേസമയം, മകനെ കാണാതായി രണ്ട് മാസം കഴിഞ്ഞ് നടക്കുന്ന പരിശോധന കണ്ണില്‍ പൊടിയിടാനുള്ള പൊലീസിന്‍െറ തട്ടിപ്പാണെന്ന് മാതവ് ഫാത്തിമ പറഞ്ഞു.
കോടതിയില്‍ മുഖം രക്ഷിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിദ്യാര്‍ഥി യൂനിയനും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.