'വാക്കുകളല്ല, എന്‍റെ പ്രവൃത്തികൾ സംസാരിക്കും'; സാധാരണ പൗരന്മാരെ സേവിക്കുന്നതിന് മുൻഗണന നൽകും -ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സുപ്രീംകോടതി 50ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് ഡി.വൈ. ചന്ദ്രചൂഡ്. 'സാധാരണ പൗരന്മാരെ സേവിക്കുന്നതിനാണ് ഞാൻ മുൻഗണന നൽകുക. ജുഡീഷ്യൽ-രജിസ്ട്രി രംഗങ്ങളിൽ പരിഷ്‌കരണം കൊണ്ടുവരും' ആദ്യ പ്രസ്താവനയിൽ അദ്ദേഹം നിലപാട് വ്യക്തമാക്കി. 'വാക്കുകളല്ല, എന്റെ പ്രവൃത്തികൾ സംസാരിക്കും' എന്ന് ഡി.വൈ. ചന്ദ്രചൂഢ് പ്രതികരിച്ചു.

രണ്ടുവർഷമാണ് ചന്ദ്രചൂഢ് സുപ്രിംകോടതിയുടെ തലവനായിരിക്കുക. 2024 നവംബർ പത്തുവരെയാണ് കാലാവധി. ജസ്റ്റിസ് യു.യു. ലളിതിന് പകരക്കാരനായാണ് ചന്ദ്രചൂഢ് എത്തുന്നത്. കേവലം 74 ദിവസം മാത്രമാണ് ജസ്റ്റിസ് ലളിത് സ്ഥാനത്തിരുന്നത്. 2016 മേയ് 13നാണ് ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായത്. 2013 മുതൽ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000ത്തിൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 1998ൽ അഡീഷണൽ സോളിസിറ്റർ പദവി വഹിച്ചിരുന്നു.

ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഡി.വൈ. ചന്ദ്രചൂഢിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 22 വർഷം നീണ്ട ന്യായാധിപ കർത്തവ്യ നിർവഹണത്തിന് ഒടുവിലാണ് രാജ്യത്തെ പരമോന്നത കോടതിയുടെ അമ്പതാമത് മുഖ്യ ന്യായാധിപനായി ഡി.വൈ. ചന്ദ്രചൂഢ് എത്തിത്. ക്ഷണിക്കപ്പെട്ട ചുരുക്കം ചിലർ മാത്രമാണ് രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുത്തത്. രാഷ്ട്രപതി ചൊല്ലിക്കൊടുത്ത സത്യവാചകം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ഏറ്റുചൊല്ലി.

Tags:    
News Summary - My Work, Not Words, Will Speak": Chief Justice DY Chandrachud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.