ബി.ജെ.പിക്ക് താക്കീതായി 'എൻെറ തെരുവിൽ എൻെറ പ്രതിഷേധം'

ന്യൂഡൽഹി/ തിരുവനന്തപുരം: കത്വയിൽ ക്രൂര ബലാത്സംഗത്തിനിരയായി എട്ട് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിലും, ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടിക്കും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധ സംഗമങ്ങൾ നടന്നു.

ബെംഗളൂരു സ്വദേശി അരുന്ധതി ഘോഷ് തുടക്കമിട്ട മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ് എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനാണ് രാജ്യത്തെ വിവിധ തെരുവുകളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചത്. 

ഡൽഹി, മുംബൈ, ബെംഗളൂരു, ഭോപ്പാൽ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കേരളത്തിൽ നഗരങ്ങളിലും തെരുവുകളിലും ഗ്രാമങ്ങളിലും പ്രതിഷേധമുയർന്നു. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങളിൽ ബി.ജെ.പി സർക്കാറിനും നിലവിലെ നിയമ സംവിധാനങ്ങൾക്കും എതിരെ റാലികളിൽ പ്രതിഷേധം ആളിക്കത്തി.
 

സമ്മേളനങ്ങൾക്ക്‌ നിറമുള്ള യൂനിഫോം ഇട്ട്‌ വരിവരിയായി ഉലാത്തുന്ന
യുവാക്കൾ എല്ലാ പാർട്ടിയിലും
ഉണ്ട്‌. എന്നാൽ നേതാക്കാന്മാർ വാ തുറന്നാലല്ലാതെ പ്രതികരിക്കാൻ കെൽപ്പില്ലാത്തവർ -
അക്കൂട്ടത്തിലൊന്നും പെടാതെ ഭാവിയിൽ നേതാക്കളായിമാറിയൊ നേതാവിന്റെ വാലായി നിന്നൊ എന്തെങ്കിലും നേട്ടം കൊയ്യാം എന്ന് കരുതാത്ത
അനീതിയും അക്രമവും കണ്ടാൽ
പ്രതികരിക്കുവാൻ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തിൽ വളർന്നു വരുന്നുണ്ട്‌-
അവരെ ചൂരൽകൊണ്ട്‌ മെരുക്കാനും
ലാത്തികൊണ്ട്‌ തളർത്താനും
വാൾ കൊണ്ടു വെട്ടാനും വരുന്നവർ സൂക്ഷിക്കുക 
ജാതി -മത -വർഗ്ഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണൂ ഇൻഡ്യയുടെ ഭാവി
#mystrret
#myprotest
എന്ന ഒരൊറ്റ സന്ദേശത്തിലൂടെ ഇൻഡ്യൻ നഗരങ്ങളിൽ ചെറുതെങ്കിലും ആത്മാർഥതയിൽ വലുതായ ഈ ചെറുപ്പക്കാർ ഒത്തുകൂടി,
ഹൈന്ദവതയുടെ പേർ പറഞ്ഞ്‌
കൊത്വവയിലേയും 
ഉന്നോവയിലും നടന്ന പൈശാചികവും
വംശീയവുമായ നരഹത്യകൾക്കെതിരെ,
പെൺകുഞ്ഞുങ്ങൾക്ക്‌ നേരെ നടത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകൾക്കെതിരെ
പ്രതിഷേധിക്കുവാൻ 
രണ്ടു പെൺ കുട്ടികളുടെ പിതാവായ ഞാനും
എന്റെ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു

- ജോയ് മാത്യു (നടൻ)



























 




Full ViewFull ViewFull ViewFull ViewFull View
Tags:    
News Summary - my street my protest -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.