മു​സ​ഫ​ർ ന​ഗ​ർ കലാപം: നി​ര​പ​രാ​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന്​​ മ​ന്ത്രി റാ​ണ

മുസഫർ നഗർ:  മുസഫർ നഗർ കലാപത്തിൽ ‘നിരപരാധികൾ’ ക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് കേസിലെ പ്രതിയും മന്ത്രിയുമായ സുരേഷ് റാണ പറഞ്ഞു. ആദിത്യനാഥ് യോഗി സർക്കാർ അന്വേഷണം നടത്തിയശേഷം കേസുകൾ പിൻവലിക്കാൻ നടപടിയുണ്ടാകും.

2013ലാണ് മുസഫർനഗർ ജില്ലയിലും സമീപപ്രദേശങ്ങളിലും വർഗീയകലാപമുണ്ടായത്. പ്രകോപനപരമായ പ്രസംഗം നടത്തി കലാപത്തിന് പ്രേരിപ്പിച്ചതിന് ദേശീയ സുരക്ഷാനിയമം അനുസരിച്ചാണ് റാണക്കെതിരെ  പൊലീസ് കേസെടുത്തത്. വർഗീയ സംഘർഷത്തിൽ ചുരുങ്ങിയത് 62 പേർ കൊല്ലപ്പെട്ടിരുന്നു. അരലക്ഷത്തോളം ആളുകൾക്ക് വീടും ജീവിതോപാധികളും നഷ്ടപ്പെട്ടു.

സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കൈരാന ‘കൂട്ടപലായനം’ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കൻ  നടപടി സ്വീകരിക്കും. പടിഞ്ഞാറൻ യു.പിയിലെ മറ്റ് ടൗണുകളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കും^ റാണ കൂട്ടിച്ചേർത്തു.

 

Tags:    
News Summary - muzaffarnagar riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.