മുസഫര്‍നഗര്‍, കൈരാന: പുനരന്വേഷിക്കും –ബി.ജെ.പി

മഥുര (ഉത്തര്‍പ്രദേശ്): സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍, 2013ലെ മുസഫര്‍നഗര്‍ കലാപവും ശാംലി ജില്ലയിലെ കൈരാനയില്‍നിന്ന് ഹിന്ദുക്കള്‍ കുടിയൊഴിഞ്ഞുപോയെന്ന ആരോപണവും അന്വേഷിക്കുമെന്ന് ബി.ജെ.പി. രണ്ടു സംഭവങ്ങളുടെയും യഥാര്‍ഥ വസ്തുത ഇതുവരെ പുറത്തുവന്നിട്ടില്ളെന്ന് പാര്‍ട്ടി വക്താവ് മനീഷ് ശുക്ള പറഞ്ഞു.

കോണ്‍ഗ്രസ്- എസ്.പി സഖ്യം അഴിമതിയും കുറ്റകൃത്യവും ചേരുന്നതുപോലെയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍  മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്ന് ഉറപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തനിച്ചാണ് മത്സരിക്കേണ്ടിയിരുന്നതെന്നും പരാജയഭീതിമൂലമാണ് കോണ്‍ഗ്രസുമായി സഖ്യത്തിന് തയാറായതെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - muzaffarnagar, kairana cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.