ദിയോറിയ (ഉത്തർപ്രദേശ്): രാജ്യത്തിനായി വീരമൃത്യു വരിച്ച പിതാവിെൻറ ജീവന് പകരം 50 പാക് സൈനികരുടെ തല കൊയ്യണമെന്ന് കശ്മീരിൽ പാക് സൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയ ബി.എസ്.എഫ് ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗറിെൻറ മകൾ. പിതാവിെൻറ ധീരമരണം വൃഥാവിലാകരുതെന്നും പ്രേം സാഗറിെൻറ മകൾ സരോജ് ആവശ്യപ്പെട്ടു.
രാജ്യത്തിനായി ജീവൻ ത്യജിച്ച സഹോദരനെയോർത്ത് അഭിമാനംകൊള്ളുന്നുവെന്ന് പ്രേം സാഗറിെൻറ സഹോദരൻ ദയാശങ്കർ വ്യക്തമാക്കി. പാക് സൈന്യം തെൻറ സഹോദരനെ വധിച്ച രീതി ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. 45കാരനായ പ്രേം സാഗറിെൻറ മൃതദേഹം സൈനിക അകമ്പടിയോടെയാണ് ഡൽഹിയിൽനിന്ന് ജന്മനാടായ ഉത്തർപ്രദേശിലെ ദിയോറിയയിൽ എത്തിച്ചത്.
അതേസമയം, കൊല്ലപ്പെട്ട മറ്റൊരു സൈനികനായ പരംജിത് സിങ്ങിെൻറ മൃതദേഹം പഞ്ചാബിലെ തൺതരണിലാണെത്തിച്ചത്. പ്രായമായ മാതാപിതാക്കളുടെയും 11നും 14നും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു 42കാരനായ പരംജിത് സിങ്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം അവധി ആഘോഷിക്കാനെത്തി തിരിച്ചുപോയത്. അതേസമയം, പാകിസ്താെൻറ മുഴുവൻ ജനസംഖ്യയെക്കാൾ വലുതാണ് നമ്മുടെ സൈന്യമെന്ന് ആവർത്തിച്ച് അവകാശപ്പെടുേമ്പാഴും തിരിച്ചടിക്കാൻ സർക്കാറിന് എന്താണിത്ര അമാന്തമെന്ന് പരംജിത് സിങ്ങിെൻറ സഹോദരൻ രൻജീത് ചോദിച്ചു.
പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ പാകിസ്താനിലേക്ക് പോയി 100 സൈനികരുടെ ശിരസ്സറുത്ത് കൊണ്ടുവരാൻ ഞാൻ തയാറാണെന്നും രൻജീത് പറഞ്ഞു. വാചകമടിച്ചതുകൊണ്ട് കാര്യമില്ലെന്നും തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകാൻ പ്രധാനമന്ത്രി തയാറാകണമെന്നും രൻജീത് പറഞ്ഞു. തെൻറ ഭർത്താവ് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തതിൽ അഭിമാനിക്കുന്നുവെന്ന് പരംജിത്തിെൻറ ഭാര്യ പരംജിത് കൗർ വ്യക്തമാക്കി. ഭർത്താവിെൻറ അന്ത്യകർമം നടക്കുേമ്പാൾ സർക്കാറിെൻറ ഭാഗത്തുനിന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനും വന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.