ന്യൂഡൽഹി: മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടനസജ്ജമായി. അത്യാധുനിക സൗകര്യത്തോടെ, ദരിയ ഗഞ്ചിൽ നിർമിച്ച മന്ദിരം ആഗസ്റ്റ് 24ന് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, സമാജ് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
അഞ്ച് നിലകളിലായി ദേശീയ ഭാരവാഹികൾക്കുള്ള ഓഫിസുകൾ, മീറ്റിങ് ഹാളുകൾ, വർക്ക് സ്പേസുകൾ, കൂടാതെ കൊമേഴ്സ്യൽ സ്പേസ്, ബോർഡ് റൂം, ഡിജിറ്റൽ സ്ക്രീനോടുകൂടിയ കോൺഫറൻസ് ഹാൾ, പബ്ലിക് ഹാൾ, പ്രാർഥന മുറി എന്നിവയടക്കം ഏറെ സൗകര്യങ്ങളുള്ളതാണ് പുതിയ ആസ്ഥാനം. ലീഗ് പ്രവർത്തകരുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നതെന്നും ഡൽഹിയിൽ ദേശീയ ഓഫിസ് സജ്ജമാകുന്നതോടെ, ദേശീയതലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.