എസ്.ഐ.ആറിനെതിരെ മുസ്‌ലിം ലീഗ് സുപ്രീംകോടതിയിൽ; ജീവനക്കാർക്ക് സമ്മർദം താങ്ങാനാകുന്നില്ല, ബി.എൽ.ഒ അനീഷിന്‍റെ ആത്മഹത്യയെ കുറിച്ചും ഹരജിയിൽ പരാമർശം

ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) മുസ്‌ലിം ലീഗ് സുപ്രീംകോടതിയിലേക്ക്. കേരളത്തിലെ എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ് പരമോന്നത കോടതിയെ സമീപിച്ചത്. മാനസിക സമ്മർദത്തെ തുടർന്ന് ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവും ഹരജിയിൽ പരാമർശിക്കുന്നുണ്ട്.

കേരളത്തിലെ എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട വിജ്ഞാപനം ഹരജിയിൽ ചോദ്യം ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പും വോട്ടർ പട്ടിക തീവ്ര പരിഷ്കരണവും (എസ്.ഐ.ആർ) ഒരേസമയം നടക്കുന്നത് ബി.എൽ.ഒമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വലിയ സമ്മർദം ഉണ്ടാക്കുന്നു. ആ സമ്മർദം ജീവനക്കാർക്ക് താങ്ങാൻ സാധിക്കുന്നില്ല.

വോട്ടർമാരെ പുറത്താക്കാനുള്ള നീക്കമാണ് എസ്.ഐ.ആർ. പ്രവാസി വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്കയും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമർപ്പിച്ച ഹരജിയിൽ പങ്കുവെക്കുന്നുണ്ട്. എസ്.ഐ.ആർ വിജ്ഞാപനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടി കൂടിയാണ് മുസ്‌ലിം ലീഗ്.

എ​സ്.​ഐ.​ആ​റിനെതിരെ സു​പ്രീം​കോ​ട​തി​യെ സമീപിക്കാൻ സം​സ്ഥാ​ന സ​ർ​ക്കാ​റും സി.​പി.​എ​മ്മും തീരുമാനിച്ചിട്ടുണ്ട്. കേ​സി​ൽ ക​ക്ഷി ചേ​രു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​ര​ത്തെ വ്യ​ക്​​ത​മാ​ക്കി​യിട്ടുണ്ട്. എ​സ്.​ഐ.​ആ​ർ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന​ത്​ കേ​ര​ള​ത്തി​ലെ ആ​ദ്യ മൂ​ന്ന്​ സ​ർ​വ​ക​ക്ഷി യോ​ഗ​ങ്ങ​ളി​ൽ ബി.​ജെ.​പി ഒ​ഴി​കെ​യു​ള്ള​വ​രെ​ല്ലാം അം​ഗീ​ക​രി​ച്ചി​രു​ന്നു. നാ​ലാ​മ​ത്തെ യോ​ഗ​ത്തി​ൽ ബി.​ജെ.​പി​യും അ​ത്​ ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ചിട്ടുണ്ട്.

ജോ​ലി സ​മ്മ​ര്‍ദം കാരണം വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‍ക​ര​ണ (​എ​സ്.​ഐ.​ആ​ർ) ചു​മ​ത​ല​യു​ള്ള ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​റെ (ബി.​എ​ൽ.​ഒ) വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയിരുന്നു. കണ്ണൂർ ജില്ലയിലെ പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി കു​ന്ന​രു എ.​യു.​പി സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​ൻ കാ​ങ്കോ​ൽ ഏ​റ്റു​കു​ടു​ക്ക​യി​ലെ അ​നീ​ഷ് ജോ​ര്‍ജ് (45) ആ​ണ് മ​രി​ച്ച​ത്. വോ​ട്ട​ര്‍ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി സ​മ്മ​ര്‍ദ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ഓ​ടെ​ ഏ​റ്റു​കു​ടു​ക്ക​യി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് അ​നീ​ഷ് ജോ​ർ​ജി​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ർ പ​ള്ളി​യി​ൽ പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​നീ​ഷി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. രാ​വി​ലെ കു​ടും​ബ​ത്തെ പ​ള്ളി​യി​ൽ കൊ​ണ്ടു​വി​ട്ട​തി​നു ശേ​ഷ​മാ​യി​രു​ന്നു ജീ​വ​നെ​ടു​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

വോ​ട്ട​ര്‍ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നീ​ഷ് ക​ഴി​ഞ്ഞ ദി​വ​സം ക​ടു​ത്ത ജോ​ലി സ​മ്മ​ര്‍ദ​ത്തി​ലാ​യി​രു​ന്നെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നു​വ​രെ ജോ​ലി ചെ​യ്ത​താ​യും പ​റ​യു​ന്നു. 15 വ​ർ​ഷ​മാ​യി കു​ന്ന​രു എ.​യു.​പി സ്കൂ​ളി​ലെ പ്യൂ​ണാ​ണ് അ​നീ​ഷ്.

Tags:    
News Summary - Muslim League file petition in Supreme Court against SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.