വിജയിയുടെ ടി.വി.കെയുമായി സഖ്യസാധ്യത തള്ളി എ.ഐ.എ.ഡി.എം.കെ

ചെന്നൈ: നടനും രാഷ്ട്രീയക്കാരനുമായ വിജയ് നയിക്കുന്ന ടി.വി.കെയുമായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യമുണ്ടാക്കുമെന്ന് വാർത്തകൾ തള്ളി എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. സഖ്യത്തിനുള്ള സാധ്യത വെറും മാധ്യമ ഊഹാപോഹമാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാവ് കെ. അണ്ണാമലൈയുമായി ഭിന്നതയില്ലെന്നും "പ്രശ്നമുണ്ടാക്കുന്നത്" മാധ്യമങ്ങളാണെന്നും പളനിസ്വാമി പറഞ്ഞു. മാർച്ച് 17 ന് കോയമ്പത്തൂരിൽ നടക്കുന്ന പ്രകടനത്തിൽ എ.ഐ.എഡി.എം.കെ നേതാവ് എസ്.പി വേലുമണിയോടൊപ്പം മുൻ തമിഴ്നാട് ബി.ജെ.പി മേധാവിയും ഉണ്ടാകുമെന്നും പളനിസ്വാമി പറഞ്ഞു.

ഇതുവരെ,ടി.വി.കെയുമായിചർച്ച നടത്തിയിട്ടില്ല. അങ്ങിനെയെങ്കിൽ, ഒരു സഖ്യം എങ്ങനെ രൂപീകരിക്കാൻ കഴിയും? ഒരു സഖ്യം ഉണ്ടാകുമെന്ന് അനാവശ്യ അവകാശവാദം ഉന്നയിക്കുന്നതും വലുതാക്കുന്നതും മാധ്യമങ്ങളാണ്. എ.ഐ.എ.ഡി.എം.കെ.ക്ക് ആ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ഒരു ചർച്ചയും ഞങ്ങൾ നടത്തിയിട്ടില്ലെന്നും പഴനി സ്വാമി വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ എൻ.ഡി.എയെ നയിക്കുന്നത് എ.ഐ.എ.ഡി.എം.കെയാണ്. എ.എം.എം.കെ മേധാവി ടി.ടി.വി ദിനകരനുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും തെരഞ്ഞെടുപ്പിൽ വിജയത്തിനായി ഇരുവരും കഠിനമായി പരിശ്രമിക്കുമെന്നും എ.ഐ.എ.ഡി.എം.കെ നേതാവ് പറഞ്ഞു. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും അവ ഇപ്പോൾ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.വി.കെ സഖ്യത്തിന് തയ്യാറാവുകയാണെങ്കിൽ ഉപമുഖ്യമന്തി പദവും 80 സീറ്റുകളം വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. അതിനിടെയാണ് പളനിസ്വാമിയുടെ പ്രതികരണം.

Tags:    
News Summary - AIADMK Chief Palaniswami Rules Out Alliance With Vijay-Led TVK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.