മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു; വിജയ് ചിത്രം 'ബീസ്റ്റ്' തമിഴ്നാട്ടിൽ നിരോധിക്കണമെന്ന് ആവശ്യം

ചെന്നൈ: വിജയ് ചിത്രം 'ബീസ്റ്റി'ന്റെ റിലീസ് തമിഴ്നാട്ടിൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മാനില മുസ്ലിം ലീഗ്. ചിത്രത്തിൽ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് തമിഴ്നാട് മാനില മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ വി.എം.എസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് കത്തുനൽകി.

'തീവ്രവാദം, ബോംബാക്രമണം വെടിവെപ്പുകൾ എന്നിവക്ക് പിന്നിൽ മുസ്‌ലിംകളാണെന്നാണ് സിനിമ പറയുന്നത്. ഇത് ഖേദകരമാണ്. 'ബീസ്റ്റ്' പ്രദർശനത്തിനെത്തിയാൽ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കും' എന്ന് കത്തിൽ വ്യക്തമാക്കുന്നു.

കുവൈറ്റിൽ ചിത്രം വിലക്കിയിട്ടുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ഒരു ഹോസ്‌റ്റേജ് ത്രില്ലറാണ്. 'വീരരാഘവന്‍' എന്ന സ്‍പൈ ഏജന്‍റ് ആയാണ് വിജയ് വേഷമിടുന്നത്. മാസ്റ്ററിന്ശേഷം വിജയ് അഭിനയിച്ച 'ബീസ്റ്റി'ൽ പൂജ ഹെഗ്ഡെയാണ് നായിക. ഏപ്രിൽ 13നാണ് ബീസ്റ്റ് തിയേറ്ററുകളിൽ എത്തുക.

ബീസ്റ്റിന്റെ കുവൈറ്റിലെ നിരോധനം വിദേശ കളക്ഷനെ ബാധിക്കാനും സാധ്യതകളേറെയാണ്. എന്നാൽ യു.എ.ഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ബീസ്റ്റിന് റിലീസ് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. 

Tags:    
News Summary - Muslim League demands ban on Vijay movie 'Beast' in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.