അലിഗഢ്​ റെയിൽവേ സ്​റ്റേഷനിൽ മുസ്​ലിം കുടുംബത്തിന്​ നേരെ ആൾക്കൂട്ട ആക്രമണം

ലഖ്​നോ: അലിഗഢ്​ റെയിൽവേ സ്​റ്റേഷനിൽ മുസ്​ലിം കുടുംബത്തിന്​ നേരെ ആൾക്കൂട്ട ആക്രമണം. 25ഓളം പേർ ​വരുന്ന സംഘമാണ് ​ മുസ്​ലിം കുടുംബത്തെ ആക്രമിച്ചത്​. ആക്രമണത്തിൽ പരിക്കേറ്റവരെ ജെ.എൻ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പ ിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ്​ റിപ്പോർട്ടുകൾ.

അലിഗഢ്​ റെയിൽവേ സ്​റ്റേഷനിൽ ട്രെയിനിറങ്ങു​േമ്പാൾ 20 മുതൽ 25 പേരടങ്ങിയ സംഘമെത്തി ആക്രമിക്കുകയായിരുന്നുവെന്ന്​ കുടുംബം മൊഴി നൽകി. ഒരു സംഘടനയിൽ പെട്ടവരാണ്​ ആ​ക്രമണം നടത്തിയതെന്നും അവർ ഐഡൻറിറ്റി കാർഡ്​ ഉൾപ്പടെ ധരിച്ചിരുന്നുവെന്നും അലിഗഢിൽ ആക്രമണത്തിനിരയായ കുടുംബം വ്യക്​തമാക്കി.

സ്​റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ ആക്രമണം കണ്ടിട്ടും ഇട​െപടാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. ആക്രമണത്തിൻെറ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക മാത്രമാണ്​ അവർ ചെയ്​തത്​. അതേസമയം, ആക്രമണത്തിൽ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു. ആക്രമണത്തെ അലിഗഢ്​ യൂനിവേഴ്​സിറ്റി പ്രസിഡൻറും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

Tags:    
News Summary - Muslim family thrashed at Aligarh railway station-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.