രാമക്ഷേത്ര നിർമാണത്തിന്​ മുസ്​ലിംകൾ അനുകൂലമെന്ന്​ ആദിത്യനാഥ്

ലക്​നോ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന്​ മുസ്​ലിംകൾ അനുകൂലമാണെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​.  ഇടവേളക്ക്​ ശേഷം വീണ്ടും രാമക്ഷേത്രം വിഷയം ഇന്ത്യൻ രാഷ്​ട്രീയ രംഗത്ത്​ സജീവ ചർച്ചയാക്കാനുള്ള ശ്രമങ്ങളാണ്​ ബി.ജെ.പി നടത്തുന്നത്​. ഇതി​​​െൻറ ഭാഗമായാണ്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അയോധ്യയിൽ ഇന്ന്​ സന്ദർശനം നടത്തിയതെന്നാണ്​ സൂചന​.

മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ജനങ്ങൾ ക്ഷേത്ര നിർമാണത്തിന്​ അനുകൂലമാണ്​. ഇക്കാര്യത്തിൽ ചർച്ചയിലൂടെ പ്രശ്​ന പരിഹാരം കാണുകയാണ്​ നല്ലത്​. അതിന്​ അനുയോജ്യമായ സമയമാണ്​ ഇതെന്നും ആദിത്യനാഥ്​ പറഞ്ഞു. ഇക്കാര്യത്തിൽ ഏതു വിധത്തിലുമുള്ള ഇടപെടലുകൾക്കും യു.പി സർക്കാർ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

ബാബറി മസ്​ജിദ്​ തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, ഉമഭാരതി എന്നിവർ ചൊവ്വാഴ്​ച കോടതിയിൽ ഹാജരായിരുന്നു. ഇവരെ പൂച്ചെണ്ട്​ നൽകി സ്വീകരിച്ച യോഗി ആദിത്യനാഥി​​​െൻറ നടപടിയും വിവാദമായിരുന്നു. ഇതിന്​ പിന്നാലെയാണ്​ യോഗി അയോധ്യയിൽ സന്ദർശനം നടത്തിയിരിക്കുന്നത്​.

Tags:    
News Summary - Muslim Bodies Favour Ram Temple, Yogi Adityanath Says In Ayodhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.