സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

മുംബൈ: പ്രമുഖ സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ വീട്ടിലായിരുന്നു മരണം.

1927 മേയ് 31ന് ബോംബെയില്‍ ജനിച്ച അദ്ദേഹം കോളജ് പഠനത്തിന് ശേഷം ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് മ്യൂസികില്‍ ചേര്‍ന്നു. ഫ്രാന്‍സിന്റെ സ്‌കോളര്‍ഷിപ്പ് നേടി പാരിസിലും അഞ്ച് വര്‍ഷം പഠിച്ചു.

പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു തുടക്കം. ശ്യാം ബെനഗലിന്റെ അന്‍കുറിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറി. 2008ലെ ഹല്ലാ ബോല്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചത്.

1988ല്‍ പുറത്തിറങ്ങിയ ഗോവിന്ദ് നിഹലാനിയുടെ തമസ് എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി. സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 2012ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, നടന്‍ ഫര്‍ഹാന്‍ അക്തര്‍ തുടങ്ങി നിരവധി പ്രമുഖര്‍ വന്‍രാജ് ഭാട്ടിയക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അനുശോചനം അറിയിക്കുയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.