മുംബൈ: മുംബൈയിൽ യുവതിയെ കൂട്ട ബലാത്സംഗത്തിന് വിധേയമാക്കി സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു. കുർളയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നുപേർ ചേർന്ന് 42 വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സിഗരറ്റ് കൊണ്ട് സ്വകാര്യഭാഗങ്ങളിൽ പൊള്ളിക്കുകയും കത്തികൊണ്ട് നെഞ്ചിലും കൈകളിലും മുറിവേൽപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് യുവതി സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി താമസിക്കുന്ന മേഖലയിൽ നിന്നുളളവരാണ് പ്രതികളെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.